# തെളിവുകൾ മാറാന്‍ പോകുന്നില്ല. നിങ്ങള്‍ കരുതുന്നതു പോലെയല്ല. ദിലീപ് ഓൺലൈൻ !!

- Link: https://ml.b4blaze.com/film-news/dileep-online-facebok-post
- Published: 2022-02-08T13:56:32+05:30
- Author: Rahul

ജനപ്രിയനായകനാണ് ദിലീപ്. നിരവധി വേഷങ്ങളിലൂടെയാണ് ദിലീപ് ജനപ്രിയനായകനെന്ന പദവിയിലേക്ക്
ഉയര്‍ന്നത്. സംവിധായകന്‍ കമലിന്റെ അസ്സോസിയേറ്റായിട്ടായിരുന്നു ദിലീപ് സിനിമയിലേക്ക്
എത്തുന്നത്. പിന്നീട് ചില സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ പ്രത്യക്ഷപ്പട്ടു താരം. സുനില്‍
സംവിധാനം ചെയ്ത മാനത്തെ കൊട്ടാരം എന്ന സിനിമയിലൂടെ ആണ് ദിലീപ് നായകനായി അരങ്ങേറ്റം 
കുറിച്ചത്. മഞ്ജുവാര്യരുമായി വിവാഹിതനായെങ്കിലും ഇവര്‍ വേര്‍പിരിയുകയായിരുന്നു.പിന്നീട്
ദിലീപ് തന്റെ പേരുമായി ചേര്‍ത്ത് ഏറ്റവും അധികം ഗോസിപ്പുകള്‍ കേട്ട കാവ്യമാധവനെ വിവാഹം
കഴിച്ചു. ഇരുവര്‍ക്കും ഒരു മകളുണ്ട് മഹാലക്ഷ്മി. മഞ്ജുവിന്റെ മകള്‍ മീനാക്ഷിയും അച്ഛനൊപ്പമാണ്
കഴിയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/dileep.jpg?resize
=734%2C960&ssl=1)

ഇതിനിടയിൽ ദിലീപിനെതിരായ കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ കേസിന്റെ വിചാരണ
അവസാനിക്കാനിരിക്കെ നടൻ ദിലീപിനെതിരെ സംവിധായകൻ ബാലചന്ദ്രകുമാർ ഉന്നയിച്ച വിവാദത്തിന്റെ
അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം വിധി ഉണ്ടായത്, കേസിന് ആസ്പദമായ റെക്കോർഡുകളും മറ്റും
പുറത്ത് വന്നതോടെ ദിലീപിനെതിരെ സമൂഹത്തിൽ നിരവധി വിമർശനങ്ങൾ ആണ് പുറത്ത് വന്നിട്ടുള്ളത്.
ഇതിനെയെല്ലാം മറികടന്നാണ് ദിലീപിനനുകൂലമായ കോടതി വിധി ഉണ്ടായത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/dileep-1.jpg?resize
=1611%2C2015&ssl=1)

ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ദിലീപിനെ പിന്തുണക്കുന്നതും, ആരാധകരുടെയുമായ ദിലീപ് ഓൺലൈൻ 
പങ്കുവെച്ച പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്നത്. നിയമത്തെ കുറിച്ചോ അതിന്റെ
നടപടികളെ കുറിച്ചോ യാതൊരു വിവരവുമില്ലാത്ത കുറേയാളുകള്‍ ചാനല്‍ ചര്‍ച്ചകളില്‍ കിടന്നു
മറിഞ്ഞാല്‍ നിയമമോ തെളിവുകളോ മാറാന്‍ പോകുന്നില്ല. നിങ്ങള്‍ കരുതുന്നതു പോലെയല്ല നിയമം
നിയമത്തിന്റെ വഴിയില്‍ നീങ്ങുന്നത്. എന്നാണ് പോസ്റ്റിൽ പറയുന്നത്. കൂടാതെ Quoting some
of the judgments കൂടെ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
