# എന്റെ മകളുടെ മുന്നിൽ ഞാൻ തെറ്റ് ചെയ്യാത്ത ഒരു അച്ഛനാണെന്ന് തെളിയിക്കണം നടൻ ദിലീപ് !!

- Link: https://ml.b4blaze.com/film-news/dileep-reaction
- Published: 2022-02-15T11:00:42+05:30
- Author: Rahul

മലയാളസിനിമ പ്രേഷകരുടെ ജനപ്രിയ നായകനാണ് ദിലീപ്. കഴിഞ്ഞ കുറച്ചു നാളുകളായി താരം ഒരു
പ്രതിസന്ധിഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. ഇപ്പോൾ ദിലീപ് ഈ വിഷയങ്ങളെക്കുറിച്ച്
പ്രതികരിച്ച് പറയുന്ന വാക്കുകളാണ് സോഷ്യൽ മീഡിയിൽ ഇടം പിടിക്കുന്നത്. ദിലീപിന്റെ വാക്കുകൾ:
ഞാൻ ഇതുവരെ ആരെയും ദ്രോഹിച്ചിട്ടില്ല. ഞാൻ കാണാത്ത കേൾക്കാത്ത ഒരു കാര്യം എന്റെ തലയിലേക്ക്
എടുത്ത് വെക്കാൻ ഞാൻ സമ്മതിക്കില്ല.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/dileep-1.jpg?resize
=1611%2C2015&ssl=1)

കാരണം ഞാൻ മലയാള സിനിമയിൽ 21 വർഷം കൊണ്ട് കഷ്ടപ്പെട്ട് നല്ല കഥാപാത്രങ്ങളിലൂടെ എനിക്ക്
കിട്ടിയ ജനങ്ങളുടെ മനസ്സിലെ സ്നേഹമാണ് ഇവിടെ കളയാൻ ശ്രമിക്കുന്നത്. അത് ഞാൻ സമ്മതിക്കില്ല.
അതിനാൽ സിബിഐ വന്നാലും കേരള പോലീസ് ആയാലും എന്തിന്റെ കൂടെയും ഞാൻ നിൽക്കും. ഒരു അച്ഛൻ
എന്ന നിലയിൽ എന്റെ മകളുടെ മുൻപിൽ ഞാൻ തെറ്റ് ചെയ്യാത്ത ഒരച്ഛനാണെന്ന് തെളിയിക്കേണ്ടത്
എന്റെ ഉത്തരവാദിത്വമാണ്. തീർച്ചയായും ഞാൻ അത് തെളിയിക്കുകയും ചെയ്യും എന്നാണ് ദിലീപ്
പറയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/dileep.jpg?resize
=734%2C960&ssl=1)
