# എന്റെ മകൾ മീനാക്ഷിയുടെ നിർബന്ധം കൊണ്ട് മാത്രമാണ് ഞാനത് ഉപേക്ഷിച്ചത്

- Link: https://ml.b4blaze.com/film-news/dileep-reject-nanban-movie
- Published: 2020-09-25T10:48:28+05:30
- Author: Rahul

മലയാളത്തിന്റെ സ്വന്തം ജനപ്രിയ നായകൻ ആണ് ദിലീപ്, താരത്തിന്റെ സിനിമകൾ എല്ലാം ഒന്നിനുമേൽ
ഒന്നായി ഹിറ്റാകുകയാണ്. കോമഡിയിൽ കൂടി കൂടി പ്രേക്ഷകരെ രസിപ്പിക്കാനുള്ള ദിലീപിന്റെ
കഴിവ് മറ്റൊരു നായകന്മാർക്കും ഇല്ല എന്ന് തന്നെ പറയാം, അത് തന്നെയാണ് ദിലീപ് ചിത്രങ്ങളുടെ
വിജയവും. ഭാഗ്യ നായകൻ കൂടിയാണ് ദിലീപ്. ദിലീപിൻറെ ഒപ്പം അഭിനയിച്ച നായികമാരൊക്കെ പിന്നീട്
മുൻനിര നായികാ പട്ടികയിലേക്ക് വരാറുണ്ട്. ഇപ്പോൾ  ദിലീപ് തന്റെ മകൾ കാരണം താൻ ഉപേക്ഷിച്ച
ഒരു സിനിമയെ കുറിച്ച് പറഞ്ഞിരിക്കുകയാണ്.
  ദിലീപിന്റെ വാക്കുകൾ ഇങ്ങനെ ഒരിക്കൽ ഞാനും
മീനാക്ഷിയും ഇരിക്കുമ്പോൾ ഡയറക്ടർ ശങ്കർ ദിലീപിനെ വിളിച്ചു, ത്രീ ഇഡിയറ്സ് സിനിമ തമിഴിലേക്ക്
റീമേക്ക് ചെയ്യുന്നുണ്ട്, നൻപൻ എന്നാണ് പേര്. ദിലീപിന് അതിലേക്ക് ഒരു റോൾ ഉണ്ടെന്ന്
പറഞ്ഞു. ഫോൺ കട്ട് ചെയ്തപ്പോൾ മീനാക്ഷി ചോദിച്ചു എന്താ കാര്യമെന്നു, അപ്പോൾ ഞാൻ  കാര്യം
പറഞ്ഞു. അച്ഛൻ ഏത് വേഷമാണ് ചയ്യുന്നത് അമീർഖാൻ ചെയ്തത് ആണോ എന്ന് മീനാക്ഷി ചോദിച്ചു,
അല്ലെന്നു ഞാൻ പറഞ്ഞു പിന്നെ മറ്റു രണ്ടു കഥാപാത്രം ആണോ, അല്ല അതിലെ ഒരു പഠിപ്പിയുടെ
വേഷം, പഠിപ്പിയായ ഒരു മണ്ടൻ, അച്ഛൻ ആ വേഷം ചെയ്താൽ ഒരിക്കലും ഞാൻ അച്ഛനോട് മിണ്ടില്ല
എന്ന് മീനാക്ഷി പറഞ്ഞു, അച്ഛൻ അങ്ങനെ ആരുടെയും മുന്നിൽ ചെറുതാകുന്നത് എനിക്കിഷ്ടമല്ല.
അങ്ങനെ മീനാക്ഷിയുടെ വാശിയിൽ ഞാൻ ആ വേഷം വിട്ടു.  പിന്നീടങ്ങോട്ട് തന്റെ  സിനിമകളില്‍
മകളും ഇടപെടാന്‍ തുടങ്ങുകയായിരുന്നു. ചില കഥകള്‍ കേട്ടാല്‍ ഇതില്‍ കാര്യമില്ലെന്നാവും
മീനാക്ഷി പറയുന്നത്. വായിച്ച്‌ വരുമ്ബോള്‍ അതില്‍ വലിയ കാര്യമില്ലെന്ന് തനിക്ക് മനസ്സിലാവാറുണ്ടെന്നും
ഒറ്റനോട്ടത്തില്‍ തന്നെ മകള്‍ അത് മനസ്സിലാക്കിയിട്ടുണ്ടെന്നുമാണ് ദിലീപ് പറഞ്ഞത്. 
നല്ല സിനിമകള്‍ കാണുമ്ബോള്‍ അതെല്ലാം അവള്‍ ആസ്വദിക്കാറുമുണ്ടന്നും ദിലീപ് പറഞ്ഞിരുന്നു.
