# അവസരം വന്നാൽ മഞ്ജുവിനൊപ്പം അഭിനയിക്കും, വെളിപ്പെടുത്തലുമായി ദിലീപ്

- Link: https://ml.b4blaze.com/film-news/dileep-says-about-manju-warrier
- Published: 2019-12-28T12:04:28+05:30
- Author: Rahul

ഒരു കാലത് മലയാളത്തിൽ നിറഞ്ഞ് നിന്നിരുന്ന താരജോഡികൾ ആയിരുന്നു മഞ്ജുവും ദിലീപും, സല്ലാപം
എന്ന സിനിമയിൽ കൂടിയാണ് ഇരുവരും ആദ്യമായി ഒന്നിച്ച അഭിനയിക്കുന്നത്, പിന്നീട്ട് രണ്ടു
പേരും നിരവധി സിനിമകൾ ചെയ്യുകയും, പിന്നീട് രണ്ടു പേരും പ്രണയത്തിലാവുകയും ചെയ്തു. 
എന്നാല്‍ പില്‍ക്കാലത്ത് ഇരുവരും വഴിപിരിയുകയായിരുന്നു. മകളായ മീനാക്ഷി അച്ഛനൊപ്പം 
പോവാനായി തീരുമാനിക്കുകയായിരുന്നു. ആ തീരുമാനത്തിന് മഞ്ജു വാര്യരും പിന്തുണ അറിയിച്ചിരുന്നു.
പരസ്പരമുള്ള പഴിചാരലുകളില്ലാതെയായിരുന്നു ഇരുവരും വേര്‍പിരിഞ്ഞത്. മഞ്ജു വാര്യരുമായി
തനിക്ക് ശത്രുതയില്ലെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് ദിലീപ്. മനോരമ ന്യൂസിന് 
നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ജനപ്രിയ നായകന്‍ മനസ്സുതുറന്നത്.

![dileep with manju warrier](https://i0.wp.com/ml.b4blaze.com/wp-content/uploads/
2019/12/dileep-manju-images.jpg?resize=740%2C446&ssl=1)

ഇടയ്ക്ക് അമ്മയുടെ പരുപാടിയിൽ രണ്ടു പേരും എത്തിയിരുന്നു, രാമലീല ഉദാഹരണം സുജാഥാ എന്നി
സിനിമകൾ ഒരേ സമയത്തുണ് തിയേറ്ററിൽ എത്തിയത്, രണ്ടു സിനിമകളും വാൻ ഹിറ്റായി മാറുകയും
ചെയ്തു. ഇപ്പോൾ മൈ സാനറ്റ പ്രതി പൂവൻ കോഴി എന്നി സിനിമകൾ തിയേറ്ററിൽ മത്സരിച്ച ഓടിക്കൊണ്ടിരിക്കുകയാണ്.
സിനിമയെ പ്രൊഫഷണലായി സമീപിക്കുന്നയാളാണ് താനെന്ന് ദിലീപ് മുന്‍പ് തന്നെ വ്യക്തമാക്കിയിരുന്നു.
മഞ്ജു വാര്യര്‍ നായികയായുള്ള ചിത്രത്തില്‍ അഭിനയിക്കുമോയെന്ന ചോദ്യമായിരുന്നു ദിലീപിന്
നേരെ ഉയര്‍ന്നത്. മഞ്ജുവല്ലാതെ മറ്റാരും ആ കഥാപാത്രത്തിന് അനുയോജ്യമല്ലാതെ വന്നാല്‍
തീര്‍ച്ചയായും അഭിനയിക്കും. മഞ്ജുവുമായി തനിക്ക് ശത്രുതയില്ല. മറ്റുള്ളവര്‍ പറഞ്ഞുണ്ടാക്കുന്നതിന്
തനിക്കൊന്നും ചെയ്യാനാവില്ല. അങ്ങനെയൊരു കഥാപാത്രം വരട്ടെ, ആ സമയത്ത് ആലോചിക്കാമെന്നും
ദിലീപ് പറഞ്ഞിരുന്നു.

![dileep with manju warrier](https://i0.wp.com/ml.b4blaze.com/wp-content/uploads/
2019/12/dileep-manju-photos.jpg?resize=960%2C540&ssl=1)

മഞ്ജുവിന്റെയഉം ദിലീപിന്റെയും വിവാഹ ബന്ധം വേർപ്പെടുത്തു എന്ന വാർത്ത വലിയ ഞെട്ടലോടിയാണ്
ആരാധകർ കേട്ടത്, വിവാഹ വേർപ്പെടുത്തലിനു ശേഷം മഞ്ജു സിനിമയിലേക്ക് വീടിനും എത്തി പിന്നീട
ചെയ്ത സിനിമകൾ എല്ലാം തന്നെ വാൻ ഹിറ്റായി മാറി, ദിലീപ് ബന്ധം വേർപ്പെടുത്തിയായതിനു 
ശേഷം കാവ്യയെ വിവാഹം കഴിക്കുഅയം ചെയ്തു, മകൾ മീനാക്ഷി ഇപ്പോഴും ദിലീപിന്റെ ഒപ്പം തന്നെയാണ്,
ദിലീപുമായുള്ള പല ന്യൂസുകളും പുറത്തു വരാറുണ്ട്, രണ്ടാമത്തെ മകളുടെ ചോറ് കൊടുപ്പു വളരെ
ആഘോഷമായാണ് നടത്തിയിരുന്നത്. അതിന്റെ വിവരങ്ങൾ വളരെ പെട്ടെന്ന് തന്നെയാണ് വൈറൽ ആയത്.
