# മീരാ ജാസ്മിനും കുടുംബത്തിനും സ്വാന്തനമേകാൻ ദിലീപ് എത്തി

- Link: https://ml.b4blaze.com/film-news/dileep-shares-grief-with-meera-jasmin-over-loss-of-her-father
- Published: 2024-04-07T23:41:13+05:30
- Author: Ajay

മീര ജാസ്മിന്റെ പിതാവിന് അന്ത്യാഞ്ജലികൾ അർപ്പിക്കാൻ നടൻ ദിലീപ് എത്തി. കൊച്ചിയിലെ 
മീരയുടെ വീട്ടിലാണ് ദിലീപ് നേരിട്ടെത്തിയത്. വ്യാഴാഴ്ചയാണ് മീരാ ജാസ്മിന്റെ പിതാവ് 
ജോസഫ് ഫിലിപ്പ് അന്തരിച്ചത്. 83 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് എറണാകുളത്തെ
ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. വർഷങ്ങളായി മുംബൈയിലായിരുന്നു ഇവർ
താമസിച്ചിരുന്നത്.

ഭാര്യ എടത്വ കടമാട്ട് ഏലിയാമ്മ ജോസഫ്. മീരാ ജാസ്മിനെ കൂടാതെ നാല് മക്കളാണ് ജോസഫ് ഫിലിപ്പ്–
ഏലിയാമ്മ ദമ്പതികൾക്കുള്ളത്. ഏറ്റവും ഇളയ മകളാണ് മീര. മറ്റു മക്കൾ: ജോമോൻ, ജെനി സൂസൻ,
സാറ റോബിൻ, ജോർജി ജോസഫ്.ശനിയാഴ്ച രണ്ടുമണിക്ക് എറണാകുളം കടവന്ത്രയിലുള്ള വികാസ് നഗറിലെ
ശുശ്രൂഷകൾക്ക് ശേഷം ഞായറാഴ്ച നാലു മണിക്ക് പത്തനംതിട്ട ഇലന്തൂർ മാർത്തോമ വലിയപള്ളി 
സെമിത്തേരിയിൽ ആയിരുന്നു സംസ്കാരം.
