# ചിത്രത്തിന്റെ കഥ കേട്ടപ്പോൾ  തന്നെ താൻ ചോദിച്ചു വാങ്ങിയ വേഷം, അതിന്റെ കാരണത്തെ കുറിച്ച് ദിലീപ് പറയുന്നു 

- Link: https://ml.b4blaze.com/film-news/dileep-talk-about-in-thenkashi-pattanam
- Published: 2023-07-08T12:38:56+05:30
- Author: B4blaze News Desk

റാഫി മെക്കാർട്ടിന്റെ ചിത്രങ്ങളിൽ മികച്ച ഒരു ഹിറ്റ് ചിത്രമായിരുന്നു ‘തെങ്കാശി പട്ടണം’,
ഇപ്പോൾ ചിത്രത്തെ കുറിച്ചും അതിലെ തന്റെ കഥപാത്രത്തെ കുറിച്ചും ദിലീപ് പറഞ്ഞ വാക്കുകൾ
ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്.ചിത്രത്തിലെ ശത്രുഘ്നൻ എന്ന വേഷം താൻ ചോദിച്ചു വാങ്ങിയ
വേഷം, റാഫി ഈ കഥ കേൾക്കാൻ വിളിച്ചപ്പോൾ ആണ് ഈ കഥപാത്രത്തെ കുറിച്ച് കേട്ടത്, കേട്ട്
കഴിഞ്ഞപ്പോൾ ഞാൻ പറഞ്ഞു ആ ശത്രുഘ്‌നൻ എന്ന വേഷത്തെ ഞാൻ ചെയ്‌യാം

എന്തും തുറന്നു പറയാവുന്ന ചില സംവിധായകർ തനിക്കു സിനിമയിൽ ഉണ്ട് അങ്ങനെ ഒരാൾ ആണ് റാഫി,
ശരിക്കും അദ്ദേഹം നിൽക്കുന്ന നില്പിൽ കോമഡി പറയുന്ന ആൾ, മൂന്ന് കഥ എന്നോട് പറഞ്ഞു അതിൽ
എനിക്കിഷ്ടപ്പെട്ട ഒന്നാണ് തെങ്കാശി പട്ടണം, അതിൽ രണ്ടു ഹീറോസ് ആണ് ലാലും, സുരേഷ്‌ഗോപിയും,
ആ സമയം എന്റെ കഥപാത്രം ഇല്ല എന്നാൽ കഥ കേൾക്കുമ്പോൾ ഈ ശത്രു എന്ന കഥപാത്രത്തെ കുറിച്ച്
പറഞ്ഞു ഞാൻ പറഞ്ഞു അത് ഞാൻ ചെയ്യാമെന്ന് ദിലീപ് പറയുന്നു,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/dileep1-2.jpg?resize
=638%2C358&ssl=1)

എന്നാൽ ഹീറോകൾ അല്ല കഥ മുനോട്ടു കൊണ്ടുപോകുന്നത്,പകരം ഈ മൂന്നാമൻ ശത്രു ആണ്, തെങ്കാശി
പട്ടണത്തിന്റെ ഗതി തന്നെ മാറ്റി എഴുതുന്നത് ഈ ശത്രു ആണ്, എല്ലാം അയാൾക്ക് അറിയാം , 
അങ്ങനൊരു കഥപാത്രത്തെ ഞാൻ ചോദിച്ചു വാങ്ങുവായിരുന്നു ദിലീപ് പറഞ്ഞു, വോയിസ് ഓഫ് സത്യനാഥൻ
എന്ന ചിത്രത്തിന്റെ പ്രമോഷൻ ഭാഗമായ മാറ്റിനി ലൈവ് എന്ന യൂട്യൂബ് ചാനലിൽ ആണ് താരം ഈ 
കാര്യം വെളിപ്പെടുത്തിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/dileep3-1.jpg?resize
=696%2C428&ssl=1)
