# സോഷ്യല്‍ മീഡിയയില്‍ തീ പടര്‍ത്തി ദിലീപിന്റെ മുംബൈയില്‍ നിന്നുള്ള വീഡിയോ..!

- Link: https://ml.b4blaze.com/film-news/dileep-viral-video-at-mumbai-location
- Published: 2022-08-10T08:03:26+05:30
- Author: Sreekumar

മലയാള സിനിമയുടെ ജനപ്രിയ നായകന്‍ ദിലീപ് ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ബിഗ് സ്‌ക്രീനിലേക്ക്
തിരിച്ചെത്തുകയാണ്. വോയിസ് ഓഫ് സത്യനാഥന്‍ എന്നാണ് താരത്തിന്റെ ഏറ്റവും പുതിയ സിനിമയുടെ
പേര്. ഇപ്പോഴിതാ മുംബൈയില്‍ വീണ്ടും ഷൂട്ടിംഗ് ആരംഭിച്ച സിനിമയുടെ കൂടുതല്‍ വിശേഷങ്ങള്‍
പുറത്ത് വരവെ, മുംബൈയില്‍ വെച്ചുള്ള ദിലീപിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി
മാറുന്നത്.. മുംബൈയിലിലെ റോഡിലൂടെ താരം നടന്നു പോകുന്ന വീഡിയോ ആണിത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/dileep-00.jpg?resize
=521%2C669&ssl=1)

സിനിമാ ചിത്രീകരണത്തിന്റെ ഭാഗമായി പുറത്ത് വിട്ട ഈ വീഡിയോ ആണ് ഇപ്പോള്‍ ദിലീപിന്റെ 
ഫാന്‍സ് പേജിലടക്കം ആഘോഷമായി മാറുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മ്മാതാാവുമായ
എന്‍.എം ബാദുഷയാണ് ദിലീപിന്റെ ഈ വീഡിയോ പുറത്ത് വിട്ടത്. അദ്ദേഹം ഫേസ്ബുക്ക് പേജ് വഴി
പുറത്ത് വിട്ട വീഡിയോ പിന്നീട് ആരാധകര്‍ ഏറ്റെടുക്കുക ആയിരുന്നു. ദിലീപിന് ഒപ്പം ജോജു
ജോര്‍ജും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്ന സിനിമയാണ് വോയിസ് ഓഫ് സത്യനാഥന്‍..

ഏറെ നാളുകള്‍ക്ക് മുന്‍പ് തന്നെ പ്രഖ്യാപിച്ച സിനിമ ചിത്രീകരണം ആരംഭിച്ചിരുന്നു എങ്കിലും
പല കാരണങ്ങള്‍ കൊണ്ട് തന്നെ പിന്നീട് മുടങ്ങിപ്പോവുകയും ചെയ്തിരുന്നു.. രണ്ട് ദിവസങ്ങള്‍ക്ക്
മുന്‍പാണ് ഷൂട്ടിംഗ് വീണ്ടും ആരംഭിച്ചിരുന്നത്. നിര്‍മ്മാതാവ് ബാദുഷ തന്നെയാണ് ഈ വിവരം
സോഷ്യല്‍ മീഡിയ വഴി പുറത്ത് വിട്ടത്. സിനിമയുടെ ഷൂട്ടിംഗ് വീണ്ടും പുനരാരംഭിക്കുക ആണെന്നും
എല്ലാവരുടേയും അനുഗ്രഹവും പ്രാര്‍ത്ഥനയും വേണമെന്നും ആയിരുന്നു ഇദ്ദേഹം പറഞ്ഞത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/voice-of-sathyanathan.
jpg?resize=1280%2C720&ssl=1)

ഏറെ നാളുകള്‍ക്ക് ശേഷം സംവിധായകന്‍ റാഫിയും ദിലീപും ഒന്നിച്ച് എത്തുന്ന സിനിമ എന്നതിനാല്‍
വോയിസ് ഓഫ് സത്യനാഥന്‍ എന്ന സിനിമയില്‍ ആരാധകര്‍ക്ക് ഏറെ പ്രതീക്ഷയാണ് ഉള്ളത്. സിനിമ
ഒരു തീയറ്റര്‍ റിലീസ് തന്നെ ആയിരിക്കും എന്നാണ് നിര്‍മ്മാതാക്കള്‍ പുറത്ത് വിട്ട വിവരം.
