# ‘ജനപ്രിയ നായകന്‍ ജനങ്ങളോടൊപ്പം’..! ദിലീപിനെ പൊതിഞ്ഞ് ആരാധകര്‍..! വീഡിയോ വൈറല്‍

- Link: https://ml.b4blaze.com/film-news/dileep-with-fans-viral-video
- Published: 2022-09-21T08:38:01+05:30
- Author: B4blaze News Desk

ആരാധകരുടെ പ്രിയ താരം ദിലീപ് വീണ്ടും അഭിനയ ലോകത്ത് സജീവമാവുകയാണ്. ജനപ്രിയ നായകന്‍
എന്ന് ആരാധകര്‍ സ്‌നേഹപൂര്‍വ്വം വിളിക്കുന്ന അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമ വോയിസ്
ഓഫ് സത്യനാഥന്‍ ആണ്. സിനിമ അതിന്റെ അണിയറ ഒരുക്കുകള്‍ തുടരുകയാണ്. ഇപ്പോഴിതാ ദിലീപിന്റെ
ഏറ്റവും പുതിയൊരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ആരാധകര്‍ക്കൊപ്പം
ഫോട്ടോ എടുത്തും കുശലം പറഞ്ഞും അവര്‍ക്കൊപ്പം സമയം ചിലവഴിക്കുന്ന താരത്തിന്റെ വീഡിയോ
ആണിത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/dileep-video.jpg?
resize=806%2C487&ssl=1)

ഷൂട്ടിംഗ് സെറ്റിലാണ് ആരാധകര്‍ കൂട്ടത്തോടെ അദ്ദേഹത്തെ കാണാന്‍ എത്തിയത് എന്നാണ് വിവരം.
പ്രായമായ സ്ത്രീകള്‍ അടക്കം ദിലീപിനെ കാണാനും അദ്ദേഹത്തിനൊപ്പം ഫോട്ടോ എടുക്കാനും എത്തിയിരുന്നു..
ആരാധകര്‍ സ്‌നേഹം കൊണ്ട് പൊതിഞ്ഞ് നില്‍ക്കുന്ന അവരുടെ സ്വന്തം ദിലീപേട്ടന്റെ വീഡിയോ
ആണ് ശ്രദ്ധ നേടുന്നത്.. നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ എന്‍.എം ബാദുഷയാണ്
ഈ വീഡിയോ പുറത്ത് വിട്ടത്… ജനപ്രിയ നായകന്‍ ജനങ്ങളോടൊപ്പം എന്ന് കുറിച്ചാണ് അദ്ദേഹം
വീഡിയോ പങ്കുവെച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/dileepp.jpg?resize
=585%2C607&ssl=1)

കഴിഞ്ഞ ദിവസങ്ങളിലായി രാജസ്ഥാനില്‍ ആയിരുന്നു ദിലീപ്.. വോയിസ് ഓഫ് സത്യനാഥന്റെ ഷൂട്ടിംഗ്
ലൊക്കേഷന്‍ ജയ്പൂരിലാണ് നടന്നത്.. വീണ നന്ദകുമാറാണ് ചിത്രത്തില്‍ ദിലീപിന്റെ നായിക 
ആവുന്നത്.. ജോജു ജോര്‍ജ് ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ബോളിവുഡ്
നടന്‍ അനുപം ഖേറാണ് ചിത്രത്തിലെ മറ്റൊരു പ്രധാന ആകര്‍ഷണം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/dileep-voice-of-
sathyanathan.jpg?resize=1280%2C720&ssl=1)

വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് അദ്ദേഹം മലയാള സിനിമയില്‍ അഭിനയിക്കുന്നത്…റാഫിയുടെ
സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം, ഒരു തീയറ്റര്‍ റിലീസ് തന്നെ ആയിരിക്കും എന്നാണ് 
അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്.. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ദിലീപ് ചിത്രത്തെ
തീയറ്ററില്‍ വരവേല്‍ക്കാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
