# എന്താ ഇനി സംഭവിക്കുന്നത് എന്ന് നമുക്കറിയില്ല, കാവ്യയെ കുറിച്ച് വാചാലനായി ദിലീപ്

- Link: https://ml.b4blaze.com/film-news/dileep-words-about-kavya
- Published: 2021-12-30T20:33:47+05:30
- Author: Rahul

ദിലീപ് കാവ്യ ജോഡികളെ മലയാളി പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ്. ഇരുവരുടേയും സിനിമകളെല്ലാം
ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഒരുപാട് സിനിമകളില്‍ ജോഡിയായി അവതരിപ്പിച്ചിട്ടുള്ള
ഇവര്‍ ഇപ്പോള്‍ ജീവിതത്തിലും യഥാര്‍ത്ഥ ജോഡികളാണ്.2016ല്‍ ആയിരുന്നു മഞ്ജുവുമായുള്ള
വിവാഹമോചനത്തിന് ശേഷം ദിലീപ് കാവ്യയെ വിവാഹം ചെയ്തത്. പിന്നീട് 2018ല്‍ അവര്‍ക്ക് കൂട്ടായി
ഒരു പെണ്‍കുഞ്ഞും എത്തി. ദിലീപിന്റേയും മഞ്ജുവിന്റേയും മകള്‍ മീനാക്ഷിയും ഇവര്‍ക്കൊപ്പമാണ്
കഴിയുന്നത്. ഇപ്പോഴിതാ, നീണ്ട ഇടവേളയ്ക്കു ശേഷം ഒരു പുതിയ ചിത്രവുമായി എത്തിയിരിക്കുകയാണ്
ദിലീപ്. ഉറ്റസുഹൃത്ത് നാദിര്‍ഷ സംവിധാനം ചെയ്യുന്ന കേശു ഈ വീടിന്റെ നാഥന്‍ എന്ന സിനിമയിലൂടെയാണ്
താരം തന്നെ തിരിച്ചുവരവ് ഗംഭീരമാക്കാന്‍ ഒരുങ്ങുന്നത്. ഇപ്പോഴിതാ ഭാര്യയായ കാവ്യാമാധവന്‍
ഇനി എന്നാണ് സിനിമയിലേക്ക് തിരിച്ചു വരുക എന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ്
താരം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/kavya-mashavan.jpg?
resize=960%2C540&ssl=1)

ദിലീപിന്റെ വാക്കുകള്‍- കാവ്യ വേറെ തീരുമാനങ്ങള്‍ ഒന്നും ഇതുവരെ എടുത്തിട്ടില്ല. കാരണം
മകള്‍ ജനിച്ച അന്നുമുതല്‍ അവളുടെ എല്ലാ കാര്യങ്ങളും നോക്കുന്നത് കാവ്യയാണ്. ഒരാളെ കൊണ്ടുപോലും
ചെയ്യിപ്പിക്കാനോ മോളെ നോക്കാന്‍ ഒരു ആയയെ വെക്കാന്‍ ഒന്നും സമ്മതിച്ചിട്ടില്ല.ഇപ്പോള്‍
മഹാലക്ഷ്മിയുടെ പുറകെയാണ് ആള്. എന്താ ഇനി സംഭവിക്കുന്നത് എന്ന് നമുക്കറിയില്ല. ഏതെങ്കിലും
സിനിമയില്‍ ഒരുമിച്ച് അഭിനയിക്കാന്‍ ഒന്നും തീരുമാനിച്ചിട്ടില്ല. മഹാലക്ഷ്മി ഭയങ്കര
റൗഡിബേബി ആണെന്നും ദിലീപ് പറഞ്ഞു.
