# ദുബായിൽ ചോറ് വിളമ്പി ദിലീപ് ; ദേ പുട്ടിന്റെ വീഡിയോ വൈറൽ

- Link: https://ml.b4blaze.com/film-news/dileepnews-onam-celebration
- Published: 2023-08-28T13:42:20+05:30
- Author: Aswathy

മാവേലിയേയും കേരളത്തിന്റെ തനതു വേഷമായ സെറ്റു ഒക്കെ സാരി ഉടുത്തു അണിഞ്ഞൊരുങ്ങിയ രണ്ടു
മലയാളി പെൺകൊടിമാരെയും ഈ വീഡിയോ ദൃശ്യങ്ങളിൽ കാണാൻ കഴിയും. ദിലീപും നാദിർഷായുംമാവേലിയും
ഒക്കെ ഓണസദ്യ കഴിക്കുന്ന കാഴ്ചകളാണ് ഈ വീഡിയോയിൽ ഉള്ളത്.മലയാളികളുടെ പ്രിയപ്പെട്ട നടൻ
ആണ് ദിലീപ്. സിനിമാ നടൻ എന്നതിലുപരിയായി ഒരു വ്യവസായി ആണ് ദിലീപ് എന്ന് കൂടി പറയാം.
ദേ പുട്ട് എന്ന റെസ്റ്റോറന്റ് ശൃംഖലകളുടെ ഉടമ കൂടിയാണ് ദിലീപ്. കൊച്ചിയിലാണ് ദേ പുട്ടിന്റെ
കേരളത്തിലുള്ള ശാഖ സ്ഥിതി ചെയ്യുന്നത്. ദുബായിലും ദേ പുട്ടിന്റെ ശാഖ ഉണ്ട്. ഓണക്കാലം
ആയപ്പോൾ ദേ പുട്ടിന്റെ ദുബായ് റെസ്റ്റോറന്റിലെ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് ദിലീപ്
ഇപ്പോൾ. ദേ പുട്ടിന്റെ സാമൂഹിക മാധ്യമ അകൗണ്ടിലൂടെയാണ് ദൃശ്യങ്ങൾ പങ്കു വെച്ചിരിക്കുന്നത്.
ദിലീപിനൊപ്പം സുഹൃത്തും സിനിമാ താരവുമായ നാദിർഷായും വീഡിയോ ദൃശ്യങ്ങളിൽ പങ്കു ചേരുന്നുണ്ട്.
കസവു മുണ്ടും ജുബ്ബയും ധരിച്ചാണ് ഇരുവരും വീഡിയോ ദൃശ്യങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
എല്ലാവർക്കും എന്റെയും ദേ പുട്ടിന്റെയും ഹൃദയം നിറഞ്ഞ ഓണാശംസകൾ എന്ന തലക്കെട്ടോടെയാണ്
വീഡിയോ പങ്കു വെച്ചിരിക്കുന്നത്. മാവേലിയേയും കേരളത്തിന്റെ തനതു വേഷമായ സെറ്റു ഒക്കെ
സാരി ഉടുത്തു അണിഞ്ഞൊരുങ്ങിയ രണ്ടു മലയാളി പെൺകൊടിമാരെയും ഈ വീഡിയോ ദൃശ്യങ്ങളിൽ കാണാൻ
കഴിയും. ദിലീപും നാദിർഷായുംമാവേലിയും ഒക്കെ ഓണസദ്യ കഴിക്കുന്ന കാഴ്ചകളാണ് ഈ വീഡിയോയിൽ
ഉള്ളത്. സദ്യക്ക് ദിലീപ് ആദ്യം ചോറ് വിളമ്പുന്നുണ്ട് നാദിർഷാ പരിപ്പും വിളമ്പുന്നു.

സദ്യ വിളമ്പുന്നതിനിടയിൽ റെസ്റ്റോറന്റിന് പുറത്തു കൂടി പോകുന്ന മാവേലിയെ വിളിച്ചിരുത്തി
ഓണസദ്യ വിളമ്പി കൊടുക്കുന്നുണ്ട് രണ്ടുപേരും. പിന്നെ ഇരുവരും മാവേലിക്കൊപ്പമിരുന്ന്
ഓണസദ്യയും കഴിക്കുന്നതും വീഡിയോയിൽ കാണാം. മാത്രമല്ല ദേ പുട്ടിന്റെ ദുബായ് റെസ്റ്റോറന്റിൽ
വെച്ച് ചിത്രീകരിച്ചിരിക്കുന്ന ഈ വീഡിയോയിൽ റെസ്റ്റോറന്റിൽ ഇരുന്നു ഓണസദ്യ കഴിക്കുന്ന
ഒരുപാട് ആളുകളെയും കാണാൻ കഴിയും. സംഭവം ദേ പുട്ടിന്റെ ഒരു പ്രൊമോ വീഡിയോ ആണെങ്കിലും,
വീഡിയോയുടെ അവസാനം ദേ പുട്ടിന്റെയും ദിലീപിന്റെയും നാദിർഷായുടെയും ഒക്കെ വകയായി ഓണം
ആശംസിച്ചു കൊണ്ട് അവസാനിക്കുന്ന ഈ വീഡിയോ നർമരൂപേണയാണ്‌ അണിയിച്ചൊരുക്കിയിരിക്കുന്നത്.
അഞ്ചു ലക്ഷത്തോളം പേർ ഇൻസ്റ്റാഗ്രാമിൽ ഈ വീഡിയോ കണ്ടു കഴിഞ്ഞിരിക്കിന്നു. നിരവധിപേർ
ഓണം ആശംസിച്ചും സന്തോഷം പങ്കു വെച്ചുമൊക്കെ കമെന്റ് ചെയുന്നുണ്ട്. നിരവധിപേർ ഈ വീഡിയോ
പങ്കു വെയ്ക്കുന്നുമുണ്ട്.
