# വിളിക്കാത്ത കല്യാണത്തിന് ഉണ്ണാൻ പോകാൻ എനിക്ക് കഴിയില്ല

- Link: https://ml.b4blaze.com/film-news/dilsha-about-robin-2
- Published: 2023-04-17T18:31:40+05:30
- Author: Rahul

പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് ദില്ഷാ. ഈ കഴിഞ്ഞ ബിഗ് ബോസ് മത്സരത്തിലെ വിജയി
ആയിരുന്നു താരം. എന്നാൽ പരുപാടിയിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള മത്സരാർത്ഥി കൂടി ആയ
റോബിൻ ദിൽഷയോടുള്ള പ്രണയം ദിൽഷയ്ക്കും ആരാധകരെ നേടി കൊടുത്തു. റോബിൻ പരുപാടിയിൽ നിന്ന്
പുറത്ത് ആയതോടെ റോബിൻ ആരാധകർ മുഴുവൻ വോട്ട് ചെയ്തത് ദിൽഷയ്ക്ക് ആണെന്നും അത് കൊണ്ടാണ്
ദിൽഷാ ബിഗ് ബോസ്സിൽ വിജയിച്ചത് എന്നും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ഉള്ള പ്രചാരണങ്ങൾ
നടന്നിരുന്നു. എന്നാൽ പരുപാടിയിൽ നിന്ന് പുറത്ത് വന്നതോടെ റോബിന്റെയും ദിൽഷയുടെയും 
വിവാഹം നടക്കുമെന്നാണ് ആരാധകർ കരുതിയത്. എന്നാൽ റോബിന്റെ പ്രണയം ദില്ഷാ നിരസിക്കുകയായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/dilsha2.jpg?resize
=1080%2C1349&ssl=1)

എന്നാൽ അധികം വൈകാതെ തന്നെ റോബിൻ ആരതി പൊടിയുമായി പ്രണയത്തിൽ ആക്കുകയായിരുന്നു. ഇരുവരും
സോഷ്യൽ മീഡിയയിൽ കുറഞ്ഞ സമയം കൊണ്ട് തന്നെ നിരവധി ആരാധകരെയും സ്വന്തമാക്കി. അടുത്തിടെ
ആണ് വലിയ ആർഭാടത്തോടെ ആരതിയുടെയും റോബിൻറെയും വിവാഹ നിശ്ചയം നടന്നത്. അത് കൊണ്ട് ഇരുവരുടെയും
വിവാഹം ഉടൻ തന്നെ കാണും എന്ന പ്രതീക്ഷയാണ് ആരാധകർക്കും ഉള്ളത്. ഇപ്പഴിത റോബിന്റെ വിവാഹ
വാർത്തയോട് പ്രതികരിച്ചിരിക്കുകയാണ് ദിൽഷാ. ബിഗ് ബോസ്സിൽ നിന്ന് പുറത്ത് വന്ന സമയത്ത്
ഒരുപാട് നെഗറ്റീവ് കമെന്റുകൾ കണ്ടിരുന്നു. പ്രൈസ് മണിയുടെ പങ്ക് ആവശ്യമുള്ളവർ അക്കൗണ്ട്
ഡീറ്റെയിൽസ് അയക്കാൻ ഞാൻ പറഞ്ഞിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/dilsha1.jpg?resize
=1080%2C1350&ssl=1)

ഡോക്ടർ റോബിന്റെ ചാപ്റ്റർ ഞാൻ ആൾറെഡി ക്ളോസ് ചെയ്തതാണ്. റോബിൻ എന്നെ കല്യാണം വിളിക്കില്ല
എന്ന് എന്നോട് നേരുത്തെ തന്നെ പറഞ്ഞിട്ടുണ്ട്. ഇനി വിളിക്കാത്ത കല്യാണത്തിന് ഞാൻ ഉണ്ണാൻ
പോകണോ എന്നാണ് ദിൽഷാ ചോദിച്ചത്. ഇനി റോബിൻ വിളിക്കുകയാണെങ്കിൽ പോകുമോ എന്ന് ഒന്നും 
ഞാൻ തീരുമാനിച്ചിട്ടില്ല എന്നും ദില്ഷാ പറഞ്ഞു. മാത്രവുമല്ല ബിഗ് ബോസ്സിൽ ഞാൻ വിന്നർ
ആയത് ലവ് ട്രാക്ക് കളിച്ചിട്ട് ആണെന്ന സംസാരം വലിയ രീതിയിൽ തന്ന നടന്നിരുന്നു. എന്റെ
കഴിവ് കൊണ്ടാണ് ഞാൻ ബിഗ് ബോസ്സിൽ വിന്നർ ആയത് എന്നാണ് ഇന്നും ഞാൻ വിശ്വസിക്കുന്നത് 
എന്നും ദിൽഷാ പറഞ്ഞു.
