# ത്രസിപ്പിക്കുന്ന നൃത്തച്ചുവടുകളുമായി ദില്‍ഷയും റംസാനും!! സൂപ്പര്‍ ജോഡിയെന്ന് ആരാധകര്‍

- Link: https://ml.b4blaze.com/film-news/dilsha-and-ramzan-dance-video
- Published: 2022-10-24T11:27:07+05:30
- Author: Sreekumar

ആരാധകരുടെ പ്രിയ താരങ്ങളാണ് മുഹമ്മദ് റംസാനും ദില്‍ഷ പ്രസന്നനും. നൃത്ത വേദിയിലൂടെ 
കഴിവ് തെളിയിച്ച് പിന്നീട് മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും തിളങ്ങിയിട്ടുണ്ട് 
ഇവര്‍. ഇപ്പോഴിതാ ത്രസിപ്പിക്കുന്ന നൃത്തച്ചുവടുകളുമായി ആരാധകര്‍ക്ക് മുന്നില്‍ എത്തിയിരിക്കുകയാണ്
റംസാനും ദില്‍ഷയും. ഇന്‍സ്റ്റഗ്രാമില്‍ ഇവര്‍ പങ്കുവെച്ച ഡാന്‍സ് വീഡിയോ ആണ് ആരാധക 
ശ്രദ്ധ നേടുന്നത്. മല്ലിപ്പൂ വെച്ച് വാട്‌തെ.. എന്ന് തുടങ്ങുന്ന ഗാനത്തിനാണ് ഇരുവരും
ചുവടുവെച്ച് എത്തിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/dilsha-ramsan.jpg?
resize=565%2C541&ssl=1)

മല്ലിപ്പൂ.. വിത്ത് പൂക്കാരി എന്ന് കുറിച്ചാണ് റംസാന്‍ ഈ വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാം
പേജില്‍ പങ്കുവെച്ചത്.. വീഡിയോ ഇതിനോടകം തന്നെ വൈറലായി മാറിയിട്ടുണ്ട്. നിരവധിപ്പേരാണ്
നൃത്ത വീഡിയോയ്ക്ക് കമന്റുകള്‍ അറിയിച്ച് എത്തുന്നത്.. നിങ്ങള്‍ സൂപ്പര്‍ ജോഡിയാണെന്ന്
റംസാനോടും ദില്‍ഷയോടും ആരാധകര്‍ പറയുന്നു. ബിഗ് ബോസ് ഷോയിലൂടെയാണ് റംസാനേയും ദില്‍ഷയേയും
എല്ലാം പ്രേക്ഷകര്‍ അടുത്തറിയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/dilsha.jpg?resize
=1280%2C720&ssl=1)

രണ്ട് പേരും ഒരേ സീസണില്‍ അല്ലായിരുന്നു മത്സരാര്‍ത്ഥികളായി എത്തിയത് എങ്കില്‍ പോലും..
നൃത്ത വേദികളിലൂടെ വളര്‍ന്ന സൗഹൃദമാണ് റംസാന്റേതും ദില്‍ഷയുടേതും. ഇപ്പോള്‍ ഇരുവരും
ഒന്നിച്ച് കിടിലന്‍ നൃത്ത വീഡിയോയും പങ്കുവെച്ചിരിക്കുകയാണ്. ബിഗ് ബോസ് നാലാം സീസണില്‍
ദില്‍ഷയ്ക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിക്കാന്‍ റംസാനും രംഗത്ത് എത്തിയിരുന്നു..

>  
> View this post on Instagram
>  
> [A post shared by Ramzan Muhammed | RM (@ramzan______mhmd)](https://www.instagram.com/reel/CkDhuv0grdB/?utm_source=ig_embed&utm_campaign=loading)

തന്റെ പ്രിയ സുഹൃത്തിനെ വോട്ട് ചെയ്ത് വിജയിപ്പിക്കണം എന്ന് പറഞ്ഞായിരുന്നു റംസാന്‍
എത്തിയിരുന്നത്. ഇപ്പോഴിതാ പ്രിയ താരങ്ങള്‍ ഒന്നിച്ച് എത്തിയ ഡാന്‍സ് വീഡിയോയും ആരാധകര്‍
ഏറ്റെടുത്തിരിക്കുകയാണ്. നിങ്ങള്‍ സൂപ്പര്‍ ജോഡിയാണെന്നും ഇനിയും നല്ല വീഡിയോകള്‍ പ്രതീക്ഷിക്കുന്നു
എന്നും ആരാധകര്‍ കമന്റായി കുറിക്കുന്നു.
