# ദില്‍ഷ എവിടെയായിരുന്നു..? ലുക്കൗട്ട് നോട്ടീസ് വരെ ഇറക്കാന്‍ നോക്കിയെന്ന് ആരാധകര്‍!

- Link: https://ml.b4blaze.com/film-news/dilshas-fans-commenting-that-they-missing-her
- Published: 2022-10-12T11:04:53+05:30
- Author: Sreekumar

ബിഗ് ബോസ് സീസണ്‍ ഫോറിലൂടെ ആദ്യത്തെ ലേഡി ബിഗ് ബോസ് വിന്നറായി, നിരവധി ആരാധകരെ നേടിയെടുത്ത
താരമാണ് ദില്‍ഷ. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് ദില്‍ഷ ആദ്യമായി മിനിസ്‌ക്രീനില്‍
എത്തുന്നത്. പിന്നീട് സിരീയലിലും എത്തിയ താരത്തെ പ്രേക്ഷകര്‍ അടുത്തറിഞ്ഞത് ബിഗ് ബോസിലൂടെയാണ്.
അതിന് ശേഷവും സോഷ്യല്‍ മീഡിയ വഴി ദില്‍ഷയുടെ ഓരോ വിശേഷങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/dilsha-1.jpg?resize
=1280%2C720&ssl=1)

എന്നാല്‍ ഇപ്പോഴിതാ ദില്‍ഷ സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലെന്ന് കാട്ടി പരിഭവവും
പരാതിയും അറിയിച്ച് എത്തിയിരിക്കുകയാണ് ദില്‍ഷയുടെ ആരാധകര്‍. കഴിഞ്ഞ ദിവസം താരം പങ്കുവെച്ച
ഫോട്ടോയ്ക്ക് അടിയിലും പരിഭവം അറിയിച്ച് ആരാധകര്‍ എത്തയിരുന്നു. ദില്‍ഷയെ ഇപ്പോള്‍ 
സോഷ്യല്‍ മീഡിയയില്‍ ഒട്ടും സജീവമായി കാണുന്നില്ല.. കാണാതായപ്പോള്‍ ലുക്കൗട്ട് നോട്ടീസ്
വരെ പുറത്തിറക്കാന്‍ നോക്കിയെന്നാണ് ആരാധകര്‍ പറയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/dilsha-2.jpg?resize
=941%2C384&ssl=1)

ഒന്ന് ലൈവില്‍ വരാനും തങ്ങളുമായി ഒന്ന് ഇന്ററാക്ട് ചെയ്യാനും ആരാധകര്‍ ദില്‍ഷയോട് ആവശ്യപ്പെടുന്നുണ്ട്..
ഇപ്പോള്‍ താരം ഇത്തരത്തില്‍ വരുന്ന കമന്റുകള്‍ക്ക് എല്ലാം മറുപടിയും പറഞ്ഞിരിക്കുകയാണ്..
ഇപ്പോള്‍ ഞാന്‍ വന്നില്ലേ… ലൈവ് എല്ലാം പെട്ടെന്ന് തന്നെ ശരിയാക്കാം.. ലൈവില്‍ വരാം
എന്നും ദില്‍ഷ കമന്റ് സെക്ഷനിലൂടെ ആരാധകര്‍ക്ക് ഉറപ്പ് നല്‍കിയിരിക്കുന്നു. തന്റെ വിശേഷങ്ങള്‍
എല്ലാം അറിയിച്ച് ദില്‍ഷ സോഷ്യല്‍ മീഡിയ വഴി ആരാധകര്‍ക്ക് മുന്നില്‍ എത്താറുണ്ടായിരുന്നു..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/dilsha-2.jpg?resize
=1280%2C720&ssl=1)

ഫോട്ടോഷൂട്ട് ചിത്രങ്ങളും ഡാന്‍സ് വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ആരാധകരുമായി ദില്‍ഷ
പങ്കുവെയ്ക്കാറുണ്ട്. എന്നാല്‍ താരം ലൈവ് വീഡിയോയില്‍ എത്തുന്നത് എല്ലാം വളരെ വിരളമാണ്..
ദിലുവിനെ ഞങ്ങള്‍ക്ക് വല്ലാതെ മിസ് ചെയ്യുന്നു എന്നാണ് ആരാധകര്‍ പറയുന്നത്.. എല്ലാത്തിനും
പരിഹാരം ഉണ്ടാക്കാം.. എന്നും കൂടുതല്‍ സജീവമായിരിക്കാം..എന്നും ദില്‍ഷ ആരാധകര്‍ക്ക്
ഉറപ്പ് നല്‍കിയിട്ടുണ്ട്.
