# ദില്‍ഷയുടെ ഓ സിൻഡ്രല്ല ; അനൂപ് മേനോൻ നായകൻ ആയെത്തുന്ന ചിത്രം റിലീസിനെത്തുന്നു 

- Link: https://ml.b4blaze.com/film-news/dilshas-oh-cinderella-anoop-menon-starrer-film-is-about-to-release
- Published: 2023-10-16T15:53:50+05:30
- Author: Sreekumar

ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലൂടെ ശ്രദ്ധയാകര്‍ഷിച്ച ദില്‍ഷ പ്രസന്നൻ നായികയാകുന്ന
ചിത്രമാണ് ഓ സിൻഡ്രല്ല. അനൂപ് മേനോനാണ് ഈ ചിത്രത്തിൽ  നായകനായി എത്തുന്നത്. ചിത്രത്തിന്റെ
സംവിധാനം നിർവഹിക്കുന്നത് റെനോള്‍സ് റഹ്‍മാനാണ്. ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ്
അണിയറ പ്രവർത്തകൾ ഇപ്പോൾ. ചിത്രത്തിന്റെ റിലീസ് നവംബര്‍ മൂന്നിനായിരിക്കും. സിനിമാ 
നടനായിട്ടാണ് അനൂപ് മേനോൻ ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്
മഹാദേവൻ തമ്പിയാണ്. അജു വര്‍ഗീസും ശ്രീകാന്ത് മുരളിയുമാണ് ഓ സിൻഡ്രല്ലയിൽ മറ്റു  പ്രധാന
കഥാപാത്രങ്ങളായി എത്തുന്നത്. പ്രശസ്ത നടിയും നര്‍ത്തകിയുമാണ് ദില്‍ഷ പ്രസന്നന്‍.  മഴവില്‍
മനോരമയില്‍ സംപ്രേഷണം ചെയ്ത ഡിഫോര്‍ ഡാന്‍സ് എന്ന പരിപാടിയിലൂടെയാണ് ദില്‍ഷ ശ്രദ്ധിക്കപ്പെട്ടത്.
മിനി സ്ക്രീന്‍ ഡാന്‍സ് റിയാലിറ്റി ഷോകളിലൂടെ ഡാന്‍സറായി ശ്രദ്ധനേടിയ ദില്‍ഷ പിന്നീട്
ബിഗ് ബോസ് നാലാം സീസണിലെത്തിയതോടെ നിരവധി ആരാധകരെ നേടി. ഷോയിൽ ദിൽഷയാണ് വിജയി ആയത്.
ബിഗ് ബോസ് മലയാളം പതിപ്പിന്‍റെ ആദ്യ വനിതാ ടൈറ്റില്‍ വിന്നറാണ് ദില്‍ഷ. ഷോയുടെ അകത്തും
പുറത്തും ദിൽഷയുടെ പേരിൽ നിരവധി വിവാദങ്ങളും വാർത്തകളും ഉണ്ടായിട്ടുണ്ട്. ഷോയ്ക്കിടയിൽ
സഹമത്സരാർത്ഥി റോബിൻ ദിൽഷയോട് പ്രണയാഭ്യാർത്ഥന നടത്തിയിരുന്നു, എന്നാൽ ഷോ കഴിഞ്ഞ്
പുറത്തിറങ്ങിയ ദിൽഷ റോബിനോട് നോ പറഞ്ഞതിനെ തുടർന്ന് വലിയ രീതിയിൽ സൈബർ ആക്രമണമാണ്
താരത്തിന് നേരിടേണ്ടി വന്നത്. നേരത്തെ സിനിമാ അരങ്ങേറ്റത്തിന് കാരണക്കാരായ ആളുകള്‍ക്ക്
ദില്‍ഷ ഇന്‍സ്റ്റഗ്രാമിലൂടെ നന്ദി അറിയിച്ചത് മീഡിയയിൽ വാർത്ത ആയിരുന്നു. ‘ഇതാ എന്റെ
അരങ്ങേറ്റ ചിത്രം ഓ സിൻഡ്രെല്ല പ്രഖ്യാപിക്കുന്നു. എല്ലാറ്റിനും ഞാൻ ദൈവത്തോട് നന്ദി
പറയുന്നു. ഒപ്പം എന്നെ ഈ ഇൻഡസ്ട്രിയിലേക്ക് സ്വാഗതം ചെയ്തതിന് മഹാദേവൻ തമ്പി ഏട്ടന്
നന്ദി. ഈ മനോഹരമായ ഓപ്പണിംഗിന് അനൂപ് ഏട്ടാ നന്ദി. വിശ്വസിച്ചതിനും എന്നെ  ഗൈഡ് ചെയ്യുന്നതിനും
നന്ദി. നിങ്ങൾ ഒരു അത്ഭുത മനുഷ്യനാണ്.. എല്ലാവർക്കും നന്ദി. നിങ്ങളുടെ എല്ലാ പിന്തുണയും
വേണം എന്നായിരുന്നു സിനിമ അരങ്ങേറ്റത്തെപറ്റി ആരാധകരോട് പങ്കു വെച്ച് കൊണ്ട് ദിൽഷ കുറിച്ചിരുന്നത്.
ഇന്‍സ്റ്റഗ്രാമില്‍ നിരവധി ഫോളോവേഴ്സുള്ള ദില്‍ഷ അറിയപ്പെടുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറുമാണ്.
ബിഗ്ബോസിൽ നിന്നും വന്നതിന് പിന്നാലെ ഫോട്ടോഷൂട്ടുകളും മറ്റുമായി സോഷ്യൽ മീഡിയയിൽ സജീവമാണ്
താരം.

അതേസമയം അനൂപ് മേനോൻ നായകനാകുന്ന പുതിയ ചിത്രം ഒരു ശ്രീലങ്കൻ സുന്ദരിയുടെ റിലീസിനായും
പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. കൃഷ്‍ണ പ്രിയദര്‍ശനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
ചിത്രത്തിന്റെ തിരക്കഥയും കൃഷ്‍ണ പ്രിയദര്‍ശനാണ് എഴുതുന്നത്. ഒരു ശ്രീലങ്കൻ സുന്ദരി
ഒക്‍ടോബര്‍ അവസാനം പ്രദര്‍ശനത്തിന് എത്തും എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകൾ.
അബുദാബി, ഗുരുവായൂർ എന്നിവിടങ്ങളിലായി ചിത്രീകരിച്ച ചിത്രമായ ഒരു ശ്രീലങ്കൻ സുന്ദരിയുടെ
ഗാന രചനയും നിര്‍മാണവും നിര്‍വഹിച്ചിരിക്കുന്നത് കൃഷ്‍ണ പ്രിയദര്‍ശനാണ്. അനൂപ് മേനോനൊപ്പം
പത്മരാജൻ രതീഷ്, രോഹിത് വേദ്, ശിവജി ഗുരുവായൂർ, ഡോ. അപർണ്ണ, കൃഷ്‍ണപ്രിയ, ആരാധ്യ, ശ്രേയ
തൃശൂർ, ഡോക്ടർ രജിത് കുമാർ, എൽസി, ശാന്ത കുമാരി, ടോപ് സിംഗർ  ഫെയിം ബേബി മേഘ്ന സുമേഷ്,
തുടങ്ങി നിരവധി താരങ്ങളാണ് ‘ഒരു ശ്രീലങ്കൻ സുന്ദരി’ യില്‍ വേഷമിടുന്നത്. വിനീത് ശ്രീനിവാസനും
മധു ബാലകൃഷ്‍ണനുമൊപ്പം ചിത്രത്തിനായി കൃഷ്‍ണദിയ, വൈഷ്‍ണവി, ഹരിണി, മേഘ്ന സുമേഷ് എന്നിവരും
ഗാനങ്ങള്‍ ആലപിക്കുന്നു. ഛായാഗ്രാഹണം രജീഷ് രാമൻ.  ഒരു ശ്രീലങ്കൻ സുന്ദരിയുടെ സംഗീത
സംവിധാനം രഞ്ജിനി സുധീരനും സുരേഷ് എരുമേലിയും പിആർഒ എം കെ ഷെജിൻ, ഡിജിറ്റൽ മീഡിയ വിഷൻ
മീഡിയ കൊച്ചിനുമാണ്.
