# പ്രസവിച്ചു നൂറു ദിവസം കഴിഞ്ഞാണ് എനിക്ക് എന്റെ കുഞ്ഞിനെ കാണാൻ കഴിഞ്ഞത്

- Link: https://ml.b4blaze.com/film-news/dimple-about-pregnancy
- Published: 2021-09-29T10:50:36+05:30
- Author: Rahul

ഡിംപിൾ റോസ് എന്ന താരം ഇന്ന് മിനിസ്ക്രീനിൽ അത്ര സജീവം അല്ലെങ്കിലും ഇപ്പോഴും മലയാള
മിനി സ്‌ക്രീൻ ആരാധകരുടെ മനസ്സിൽ വലിയ സ്ഥാനമാണ് താരത്തിന്റേത്. കുട്ടിത്തം തുളുമ്പുന്ന
മുഖത്തിനും ചിരിക്കും ഇന്നും ഒരു മാറ്റവും വന്നിട്ടില്ല. വിവാഹശേഷം അഭിനയത്തിൽ നിന്നും
വിട്ടു നിന്ന താരം തീർത്തും കുടുംബിനി ആയി ഒതുങ്ങി കൂടാതെ തിരക്കിലായിരുന്നു. ചെറുപ്രായത്തിൽ
തന്നെ അഭിനയത്തിൽ സജീവം ആയ ഡിംപിൾ ഇപ്പോൾ ഉപരിപഠനം പൂർത്തിയാക്കുന്ന തിരക്കിൽ ആണ് .
അതിനു പൂർണ്ണ പിന്തുണ നൽകി ഭർത്താവ് ആൻസൺ ഫ്രാൻസിസും കുടുംബവും ഉണ്ട്. അടുത്തിടെ ആയിരുന്നു
ഡിംപിളിന്റെ സഹോദരൻ ഡോണിന് ഒരു ആൺകുഞ്ഞ് ജനിച്ചത്,  അതിനു പിന്നാലെ താൻ ഗര്ഭിണി ആണെന്ന്
വിവരം അറിയിച്ച് ഡിംപിൾ എത്തിയിരുന്നു,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/01/Dimple-Rose.jpg?
resize=660%2C330&ssl=1)

ഇപ്പോൾ നാലുമാസത്തെ ഇടവേളക്ക് ശേഷം ഡിംപിൾ എത്തിയിരിക്കുകയാണ്. ഡെലിവറി കഴിഞ്ഞിട്ടുണ്ടെന്നും
നടി പ്രേക്ഷകരോട് പറയുന്നുണ്ട്. ആൺകുഞ്ഞാണ്. ഇപ്പോൾ ഞാൻ സ്വസ്ഥമായിട്ടുണ്ട്. സ്വസ്ഥമായി
എന്ന് പറഞ്ഞാൽ ഒരാഴ്ച മാത്രമേ ആയിട്ടൊള്ളു എന്ന് വേണം പറയാൻ. പ്രസവം കഴിഞ്ഞിട്ട് നൂറു
ദിവസമായി. നൂറു ദിവസം എന്ന് പറയുന്നത് നൂറു വർഷം പോലെ ആണ് അനുഭവിച്ചത്. ഈ ലോകത്തു ഇങ്ങനെയൊക്കെ
ഉണ്ടോ എന്ന് പോലും എനിക്ക് മനസിലായത് അപ്പോഴാണ്. പ്രസവിക്കുന്ന സമയം വരെ എനിക്ക് ഇതിനെ
കുറിച്ച് ഒന്നും അറിവുണ്ടായിരുന്നില്ല. ഒരുപാട് [പ്രശ്നങ്ങളിൽ കൂടിയാണ് ഞാൻ കടന്നു 
പോയത്, എന്റെ കുഞ്ഞിന്റെ മുഖം ഒന്ന് കാണാൻ നൂറു ദിവസം എനിക്ക് കാത്തിരിക്കേണ്ടി വന്നു
എന്നാണ് ഡിംപിൾ പറയുനന്ത, സംഭവിച്ച കാര്യങ്ങൾ എങ്ങനെ നിങ്ങളൂടെ പറയും എന്ന് എനിക്കറിയില്ല,
പക്ഷെ ഞാൻ അതെല്ലാം പറയും എന്നും ഡിംപിൾ പറയുന്നുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/12/Dimple.jpg?resize
=1280%2C720&ssl=1)

ഒരു യൂട്യൂബ് വീഡിയോ വഴിയാണ് ഡിംപിൾ താൻ അമ്മയാകാൻ പോകുന്ന വിവരം എല്ലാവരെയും അറിയിചത്,
ഞാന്‍ ഗര്‍ഭിണിയാണോന്ന് കുറേ നാളുകളായി എല്ലാവരും ചോദിച്ച് കൊണ്ടിരിക്കുകയാണ്. ഗര്‍ഭിണിയാണെന്ന്
അറിഞ്ഞ ആദ്യത്തെ മാസത്തില്‍ തന്നെ നിങ്ങള്‍ ചോദിച്ച് തുടങ്ങിയിരുന്നു. എങ്ങനെയാണ് നിങ്ങള്‍ക്കത്
മനസിലാകുന്നതെന്ന് വിചാരിച്ച് ഞാന്‍ ശരിക്കും ഞെട്ടി പോയി. ചിലപ്പോള്‍ മാറ്റങ്ങള്‍ 
വന്ന് തുടങ്ങിയത് കൊണ്ടാവുമെന്നും ഡിംപിള്‍ റോസ് പറഞ്ഞത്, .എന്ത് കാര്യമാണെങ്കിലും 
അത് വെളിപ്പെടുത്താന്‍ ഒരു സമയമുണ്ട്. അതിന് വേണ്ടി ഞങ്ങള്‍ കാത്തിരിക്കുകയായിരുന്നു.
അനൗണ്‍സ് ചെയ്യാനും ഞങ്ങള്‍ക്ക് തയ്യാറെടുപ്പ് വേണം. അതുകൊണ്ടാണ് ഇത്രയും മുന്നോട്ട്
പോയത്. ഒടുവില്‍ ഞാന്‍ ഗര്‍ഭിണിയാണെന്നുള്ള കാര്യം വെളിപ്പെടുത്തുകയാണ്. ഞാന്‍ ഭയങ്കര
ആകാംഷയിലും സന്തോഷത്തിലുമാണെന്ന് എന്നെ കാണുമ്പോള്‍ തന്നെ നിങ്ങള്‍ക്ക് അറിയാം.  എന്നാണ്
താരം പറഞ്ഞത്.
