# ലക്ഷങ്ങൾ തരാമെന്ന് പറഞ്ഞാലും തന്റെ യുട്യൂബ് ചാനൽ തരില്ല:ഡിംപിൾ റോസ്

- Link: https://ml.b4blaze.com/film-news/dimple-rose-about-her-youtube-channel
- Published: 2022-12-01T13:23:20+05:30
- Author: Ajay

ബാലതാരമായി വെള്ളിത്തിരയിൽ എത്തിയ താരമാണ് ഡിംപിൾ റോസ്. തെങ്കാശിപട്ടണം, കാറ്റ് വന്ന്
വിളിച്ചപ്പോൾ എന്നീ സിനിമകളിലാണ് ഡിംപൽ അഭിനയിച്ചിരുന്നത്. തുടർന്ന് മിനീസ്‌ക്രീൻ രംഗത്തും
സജീവമായിരുന്നു താരം. വിവാഹവും പ്രസവവും കഴിഞ്ഞ് അഭിനയത്തിൽ നിന്ന് വിട്ടു നിൽക്കുന്ന
താരം സോഷ്യൽ മീഡിയയിൽ സജീവമാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/dimple.jpg?resize
=1280%2C720&ssl=1)

ഡിംപിൾ റോസ് എന്ന യുട്യൂബ് ചാനലിലൂടെയാണ് താരം തന്റെ വിശേഷങ്ങളെല്ലാം പങ്കുവെക്കുന്നത്.
ഇപ്പോഴിതാ പത്ത് ലക്ഷം രൂപ തരാം. യൂട്യൂബ് ചാനൽ തരുമോ എന്ന ചോദ്യത്തിന്, ഇല്ല എന്ന 
മറുപടി നൽകിയിരിക്കുകയാണ് താരം. ബിഹൈൻഡ് വുഡ്‌സിന് നൽകിയ അഭിമുഖത്തിലാണ് ഡിംപിൾ റോസ്
ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. യുട്യൂബ് ചാനൽ എത്ര ലക്ഷം തരാം എന്ന് പറഞ്ഞാലും
കൊടുക്കില്ലെന്നും താരം പറഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/dimple-1.jpg?resize
=1280%2C720&ssl=1)

കാരണം അതിലുള്ള വീഡിയോസ് ഒന്നും എനിക്ക് റീക്രിയേറ്റ് ചെയ്യാനായി സാധിയ്ക്കില്ലെന്നും
എനിക്ക് ഇത് പ്രിയപ്പെട്ടതാണെന്നും താരം പറയുന്നു.തന്റെ ജീവിതത്തിൽ ഏറ്റവും അധികം വില
കൊടുത്ത് വാങ്ങിയത് മകൻ തന്നെയാണെന്നും അത്രയധികം എക്സ്പെൻസ് ആയിരുന്നു മകന്റെ ജനനം
എന്നാണ് ഡിംപിൾ റോസ് പറഞ്ഞത്. പ്രാർത്ഥിച്ചും കരഞ്ഞും പണം കൊടുത്തും വാങ്ങിയെടുത്തത്
തന്നെയാണ് ഞാൻ എന്റെ മകനെയെന്നും അഭിമുഖത്തിൽ ഡിംപിൾ റോസ് പറഞ്ഞു

 
