# വ്‌ളോഗ് നിര്‍ത്തി ആ കൊച്ചിനെ ഒന്ന് നോക്ക്! സോഷ്യല്‍ മീഡിയയില്‍ നിന്നുള്ള വിമര്‍ശനങ്ങള്‍ സഹിക്കാനാവാതെ നടിയും കുടുംബവും

- Link: https://ml.b4blaze.com/film-news/dimple-rose-about-negative-comments
- Published: 2021-12-03T11:04:12+05:30
- Author: Rahul

ബാലതാരം ആയി മലയാള സിനിമയിലെത്തി പിന്നീട് മിനിസ്‌ക്രീനിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ
താരം ആണ് ഡിംപിള്‍ റോസ്. സീരിയലുകളിലെ അഭിനയമാണ് ഡിംപിളിന് പ്രേക്ഷരുടെ ഇടയില്‍ ഒരു
ശ്രദ്ധ നേടിക്കൊടുത്തത്. ഇപ്പോള്‍ താരം വിവാഹിതയായി. ഒരു കുട്ടിയുടെ അമ്മയുമായി. അപ്പോഴെല്ലാം
താരം സീരിയല്‍ ജീവിതത്തില്‍ നിന്ന് വിട്ടു നിന്നു എങ്കിലും യൂട്യൂബില്‍ സ്വന്തമായി 
ചാനലുള്ള താരം തന്റെ എല്ലാ വിശേഷങ്ങളും വീഡിയോകളിലൂടെ ആരാധകരെ അറിയിക്കാറുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/channels4_profile-
300x300.jpg?resize=901%2C901&ssl=1)

ഗര്‍ഭകാലത്ത് താന്‍ കടന്നുപോയ അവസ്ഥയെക്കുറിച്ച് താരം വീഡിയോ പങ്കുവെച്ചിരുന്നു. ഇരട്ട
കുഞ്ഞുങ്ങളെ പ്രസവിച്ചയുടന്‍ ഒരാളെ ഡിംപലിന് അപ്പോള്‍ തന്നെ നഷ്ടമായിരുന്നു. അഞ്ചര 
മാസത്തില്‍ പ്രസവിച്ചത് കൊണ്ടുതന്നെ രണ്ടാമത്തെ കുഞ്ഞിന്റെ കാര്യത്തിലും ആധിയായിരുന്നു.
അവിടെ നിന്നും പൊരുതി ജീവിതത്തിലേക്ക് മകനും ഡിംപിളും മടങ്ങിയെത്തിയ കഥയെല്ലാം ആയിരുന്നു
ഡിംപിള്‍ തന്റെ വീഡിയോയിലൂടെ പങ്കുവെച്ചത്. നിരവധി പേരാണ് താരത്തിനെ പിന്തുണച്ച് രംഗത്ത്
എത്തിയത്. എന്നാല്‍ ഡിംപിളിന്റെ വീഡിയോയ്ക്ക് വിമര്‍ശനവുമായി മോശം കമന്റുകള്‍ പങ്കു
വെക്കുന്നവരും ഉണ്ട്. കുഞ്ഞിനെയും ചേര്‍ത്ത വെച്ച് പറയുന്ന ഇത്തരം കമന്റുകള്‍ സഹിക്കാന്‍
കഴിയില്ല എന്നാണ് താരത്തിന്റെ അമ്മ പറയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/dimpliew-1615113403-
1632845432-300x169.jpg?resize=937%2C528&ssl=1)

ആ വ്‌ളോഗ് ഒന്ന് നിര്‍ത്തി കുഞ്ഞിനെ മര്യാദയ്ക്ക് നോക്ക്, ഡോക്ടര്‍ ശ്രദ്ധിക്കാന്‍ 
പറഞ്ഞ സമയത്തും സാരിയുടെ വ്‌ളോഗ് ചെയ്ത ടീമാണ് എന്നെല്ലാം കമന്റുകള്‍ നീളുന്നു. നിങ്ങള്‍
പറഞ്ഞിട്ട് വേണോ കുഞ്ഞിനെ ഞങ്ങള്‍ ശ്രദ്ധിക്കാന്‍ എന്നാണ് അമ്മ ചോദിക്കുന്നത്. ഇത്തരം
കമന്റുകള്‍ വരുന്നത് വ്യാജ അക്കൗണ്ടുകളില്‍ നിന്നാണെന്നും ഇനിയും നീണ്ടാല്‍ നിയമ നടപടിയ്ക്ക്
പോകുമെന്നും കുടുംബം പറയുന്നു.

 
