# ആ ചിത്രത്തിലെ മഞ്ജുവിന്റെ സഹകരണം ഭയങ്കരമാണ്! അതുകൊണ്ടാണ് ആ സിനിമ പെട്ടന്ന് ചെയ്യ്തു തീർക്കാൻ കഴിഞ്ഞത് ദിനേഷ് പണിക്കർ

- Link: https://ml.b4blaze.com/film-news/dinesh-panickar-about-in-manjuwarrier
- Published: 2023-05-08T16:41:26+05:30
- Author: Suji

കുടുംബ പ്രേക്ഷകർക്ക്‌ ഒരുപാടു ഇഷ്ട്ടപെടുന്ന തരത്തിലുള്ള സിനിമകൾ നിർമിക്കുന്ന ഒരു
നിർമാതാവ് തന്നെയാണ് ദിനേശ് പണിക്കർ, ഇപ്പോൾ അദ്ദേഹം ചെയ്യ്ത കളിവീട് എന്ന ചിത്രത്തെ
കുറിച്ച് പറഞ്ഞു വാക്കുകൾ ആണ് കൂടുതൽ ശ്രെധ ആകുന്നത്. ചിത്രത്തിൽ ജയറാമും, മഞ്ജു വാര്യരുമായിരുന്നു
നായിക നായകന്മാരയി എത്തിയിരുന്നത്, ശശിധരൻ ആറാട്ടുപുഴയുടെ തിരകഥയിൽ സിബി മലയിൽ ആയിരുന്നു
ഈ ചിത്രം സംവിധാനം ചെയ്യ്തത്.ശശിധരനുമായി അദ്ദേഹത്തിന്റെ ഭാര്യ എപ്പോളും ഉടക്കാണ് നിർമാതാവ്
പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/dinesh-panikar1.
jpg?resize=1035%2C616&ssl=1)

ഇവർ തമ്മിൽ വഴക്കിടാൻ പ്രത്യകിച്ചു കാരണം ഒന്നും വേണ്ടായിരുന്നു, അതിൽ നിന്നും ഉൾക്കൊണ്ടാണ്
എനിക്ക് കളിവീട് എന്ന ചിത്രം മനസിൽ തെളിഞ്ഞത്. ചിത്രത്തിൽ ജയറാമിനെ നായകൻ ആക്കാൻ തീരുമാനിച്ചു,
നായികക്ക് ആദ്യം നർത്തകി ആയ രാജശ്രീ വാര്യരെ ആയിരുന്നു തീരുമാനിച്ചത്, എന്നാൽ ഇതിൽ 
അഭിനയിക്കാൻ അവർക്ക് എന്തോ അസൗകര്യം ഉണ്ടായിരുന്നു അതിനു ശേഷമാണ് മഞ്ജുവാര്യരെ തീരുമാനിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/kaliveedu1.jpg?resize
=1035%2C587&ssl=1)

മഞ്ജു ഓക്കേ പറഞ്ഞു, അന്നത്തെ മഞ്ജുവിന്റെ സഹകരണം വലുതായിരുന്നു അതുകൊണ്ടു തന്നെ ചിത്രം
25 ദിവസം കൊണ്ട് തീർക്കാൻ കഴ്ഞ്ഞു. അവരുടെ സഹകരണം കൊണ്ട് തന്നെയാണ് ഈ ചിത്രം പെട്ടന്ന്
തീർക്കാൻ കഴിഞ്ഞത്, ചിത്രത്തിൽ അസാധ്യ അഭിനയം കാഴ്ചവെക്കാൻ മഞ്ജുവിനെ കഴിഞ്ഞിരുന്നു.
മഞ്ജുവിന്റെ ഇത് രണ്ടാമത്തെ സിനിമ കൂടി ആയിരുന്നു കളിവീട് ദിനേശ് പണിക്കർ പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/manju1-1024x576.
jpg?resize=1033%2C602&ssl=1)
