# മോഹൻലാൽ ഇപ്പോൾ ഒരുപാട് മാറിപ്പോയി, ദിനേശ് പണിക്കർ

- Link: https://ml.b4blaze.com/film-news/dinesh-panicker-about-mohanlal
- Published: 2023-11-23T07:29:34+05:30
- Author: Devika

നടൻ മോഹൻലാലിനെ കുറിച്ച് ഒരു അഭിമുഖത്തിൽ നടനും നിർമ്മാതാവും ആയ ദിനേശ് പണിക്കർ പറഞ്ഞ
കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മോഹൻലാലിന്റെ ഏറ്റവും മികച്ച ചിത്രങ്ങളിൽ
ഒന്നായ കിരീടത്തിന്റെ നിർമ്മാണ പങ്കാളികളിൽ ഒരാൾ ആയിരുന്നു ദിനേശ് പണിക്കർ. എന്നാൽ 
അന്ന് കണ്ട ആൾ അല്ല മോഹൻലാൽ ഇപ്പോൾ എന്നും ആൾ ഒരുപാട് മാറി പോയി എന്നുമാണ് ദിനേശ് തുറന്നു
പറയുന്നത്. മോഹൻലാൽ അന്നും ഇന്നും മികച്ച നടൻ തന്നെ ആണ്. സൂപ്പർസ്റ്റാറിനും മെഗാ സ്റ്റാറിനും
അപ്പുറം ആണ് അദ്ദേഹത്തിന്റെ കഴിവുകൾ. കിരീടം സിനിമയ്ക്ക് വേണ്ടി ഞങ്ങൾ ഒരുമിച്ച് വർക്ക്
ചെയ്തിരുന്നു. ആ സമയത്തും മോഹൻലാൽ പ്രതിഭ ആണെങ്കിലും അദ്ദേഹത്തിനു സിനിമ ഇൻഡസ്ട്രിയിൽ
വലിയ ബന്ധങ്ങൾ ഒന്നും അന്ന് ഇല്ലായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/dinesh1.jpg?resize
=1280%2C720&ssl=1)

അത് കൊണ്ട് തന്നെ ലാലുമായി ഒരു സൗഹൃദം സൂക്ഷിക്കുന്നതിൽ നമുക്ക് വലിയ ബുദ്ധിമുട്ട് 
ഒന്നും ഇല്ലായിരുന്നു. എന്നാൽ ഇന്ന് മോഹൻലാൽ അങ്ങനെ അല്ല. അദ്ദേഹം സിനിമയിൽ ഒരുപാട്
വളർന്നു. നമുക്ക് സ്വപ്നം കാണാൻ കഴിയാത്ത തരത്തിൽ ഉള്ള സൗഹൃദങ്ങൾ ആണ് അദ്ദേഹത്തിനുള്ളത്.
പലരും അദ്ദേഹത്തിനെ കാണുന്നത് തന്നെ ഒരു ദൈവ തുല്യനായിട്ടാണ്. അങ്ങനെ ഉള്ള ഒരു വ്യക്തിയോട്
സൗഹൃതത്തിന്റെകൾ അപ്പുറം നമുക്ക് തോന്നുന്നത് ബഹുമാനം ആയിരിക്കും. ബഹുമാനം ആണ് തോന്നുന്നതും.
പണ്ടത്തെ ലാൽ അല്ല ഇപ്പോഴത്തെ ലാൽ. ആൾ ഒരുപാട് മാറി പോയി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/11/mohanlal1-1.jpg?
resize=1080%2C1350&ssl=1)

ശരിക്കും അദ്ദേഹം വലിയ ഒരു പ്രതിഭ തന്നെയാണ്. ചില സമയത്ത് ഒക്കെ അദ്ദേഹം കാരവാനിൽ നിന്ന്
ഇറങ്ങി വരുന്ന ഒരു വരവ് ഉണ്ട്. അത് കാണുമ്പോൾ നമ്മൾ നോക്കി നിന്ന് പോകും. അത്രയ്ക്കും
എന്തോ ഒരു പ്രത്യേകതയാണ് ആ മനുഷ്യന് ഉള്ളത്. ഇത് ഞാൻ മോഹൻലാലിനെ പൊക്കി പറയുന്നത് അല്ല.
മോഹൻലാലിനെ പരിചയമുള്ള ആരോട് ചോദിച്ചാലും അവർ ഇത് ശരി വെക്കും എന്നും ശരിക്കും അദ്ദേഹം
ഒരു വലിയ പ്രതിഭ തന്നെയാണ് എന്നുമാണ് ദിനേശ് പണിക്കർ പറഞ്ഞത്.
