# സിനിമയുടെ ഷൂട്ടിങ് വരെ നിർത്തി വെപ്പിച്ചു അദ്ദേഹം

- Link: https://ml.b4blaze.com/film-news/dinesh-panicker-about-silk
- Published: 2023-07-19T10:26:39+05:30
- Author: Devika

മലയാള സിനിമയിൽ ചുരുങ്ങിയ സമയം കൊണ്ട് നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് സിൽക്ക്
സ്മിത. വളരെ പെട്ടന്ന് ആണ് സിൽക്ക് തെന്നിന്ത്യൻ സിനിമ ലോകത്ത് തന്റേതായ സ്ഥാനം നേടിയത്.
നിരവധി ആരാധകരെയും താരം കുറഞ്ഞ സമയം കൊണ്ട് സ്വാന്തമാക്കിയിരുന്നു. മലയാളത്തിൽ മാത്രമല്ല,
തെന്നിന്ത്യൻ സിനിമകളിൽ പോലും താരം തന്റേതായ സ്ഥാനം നേടിയിരുന്നു. മാദക നടിയായാണ് സിൽക്ക്
പലപ്പോഴും പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. ഗ്ലാമർ വേഷങ്ങൾ മാത്രമായിരുന്നു പലപ്പോഴും
സിൽക്കിനെ തേടി എത്തിയത്. എന്നാൽ കുറച്ച് കാലങ്ങൾ സിനിമയുടെ തിരക്കുകളിൽ കഴിഞ്ഞ സിൽക്ക്
പെട്ടന്നൊരിക്കൽ ആത്മ,ഹ ത്യ ചെയ്യുകയായിരുന്നു.

![silk smitha1](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/09/silk-
smitha1.jpg?resize=600%2C600&ssl=1)

silk smitha1

സിൽക്കിന്റെ മരണ വാർത്ത തെന്നിന്ത്യൻ സിനിമ ലോകത്തെ തന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരുന്നു.
പല സിനിമകളിലും സിൽക്ക് കരാർ ഏർപ്പെട്ടിരുന്നു. എന്നാൽ അതിനിടയിൽ ആണ് സിൽക്ക് ഇത്തരം
ഒരു പ്രവർത്തി ചെയ്തത്. ഇപ്പോഴിതാ സിൽക്ക് സ്മിത മരണപ്പെട്ടു എന്ന് അറിഞ്ഞ ദിവസമുള്ള
ഓർമ്മകൾ പങ്കുവെക്കുകയാണ് നടനും നിർമ്മാതാവും ആയ ദിനേശ് പണിക്കർ. സുരേഷ് ഗോപി ചിത്രത്തിന്റെ
ഷൂട്ടിങ് നടന്നു കൊണ്ടിരുന്ന ദിവസം ആണ് സിൽക്കിനെ കുറിച്ചുള്ള വാർത്തകൾ വന്നത്. സെറ്റിൽ
ഉണ്ടായിരുന്ന എല്ലാവര്ക്കും ആ വാർത്ത വലിയ ഒരു ഷോക്ക് ആയിരുന്നു. എന്നാൽ സുരേഷ് ഗോപിക്ക്
ആ വാർത്ത ഒട്ടും ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല. കാരണം സുരേഷ് ഗോപിക്ക് സ്മിതയെ മുൻ 
പരിചയം ഉണ്ടായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/suresh-gopi1.jpg?
resize=1500%2C900&ssl=1)

കരിയറിന്റെ തുടക്ക കാലത്ത് സിൽക്ക് സ്മിതയ്ക്ക് ഒപ്പം സുരേഷ് ഗോപി വർക്ക് ചെയ്തിരുന്നു.
അത് കൊണ്ട് തന്നെ അവർ തമ്മിൽ നല്ല സൗഹൃദവും ഉണ്ടായിരുന്നു. സിനിമയുടെ ക്ളൈമാക്സ് ചിത്രീകരിക്കുന്ന
സമയത് ആയിരുന്നു ഈ വാർത്ത വന്നത്. ആ വാർത്ത സുരേഷ് ഗോപിക്ക് ഉൾക്കൊളളാൻ കഴിഞ്ഞില്ല.
അത് കൊണ്ട് തന്നെ തനിക്ക് ഇന്ന് അഭിനയിക്കാൻ പറ്റില്ല എന്ന് സുരേഷ് ഗോപി പറഞ്ഞു. നമ്മുടെ
സഹപ്രവർത്തയുടെ ശരീരം എടുക്കുന്ന സമയത്ത് നമ്മൾ ഇവിടെ സിനിമ ഷൂട്ട് ചെയ്യുന്നത് ശരിയല്ല
എന്നും ഇന്ന് ഒരു ദിവസം ഷൂട്ട് നിർത്തി വെയ്ക്കണം എന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.
അങ്ങനെ ചിത്രത്തിന്റെ ക്ളൈമാക്സ് ഷൂട്ട് മാറ്റി വെച്ച് എന്നും ആണ് ദിനേശ് പണിക്കർ പറഞ്ഞത്.
