# സ്ഥിരം കാണുന്ന നായികമാർ വേണ്ടെന്ന് തീരുമാനിച്ചതോടെയാണ് ചിത്രത്തിലേക്ക് മഞ്ജുവിനെ ക്ഷണിക്കുന്നത്

- Link: https://ml.b4blaze.com/film-news/dinesh-panikkar-about-manju
- Published: 2023-05-12T11:45:52+05:30
- Author: Rahul

മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് മഞ്ജുവാര്യർ. ദിലീപ് നായകനായ സല്ലാപം
എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരം പിന്നീട് മലയാള സിനിമക്ക് നിരവധി
കഥാപാത്രങ്ങളാണ് സമ്മാനിച്ചത്. അക്കാലത്തെ ഏറ്റവും നല്ല പ്രണയ ജോഡികളായിരുന്നു മഞ്ജുവും
ദിലീപും. പിന്നീട് ഇവർ വിവാഹിതരായി വർഷങ്ങൾക്ക് ശേഷം ഇരുവരും പിരിയുകയും ചെയ്തു. വിവാഹമോചനത്തിന്
ശേഷം സിനമയിലേക്ക് തിരിച്ച് വന്ന മഞ്ജുവിനെ കാത്ത് നിരവധി അവസരങ്ങൾ ആണ് ഉണ്ടായിരുന്നത്.
ഇന്ന് മലയാള സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ എന്നാണ് മഞ്ജുവിനെ അറിയപ്പെടുന്നതും. മലയാളത്തിൽ
മാത്രമല്ല, തമിഴിലും തന്റേതായ സ്ഥാനം നേടാൻ മഞ്ജുവിന് കഴിഞ്ഞു.

![cropped-manju-warrier4.jpg](https://i0.wp.com/ml.b4blaze.com/wp-content/uploads/
2023/01/cropped-manju-warrier4.jpg?resize=640%2C853&ssl=1)

ഇപ്പോഴത് മഞ്ജു വാര്യരുടെ രണ്ടാമത്തെ ചിത്രത്തിന്റെ നിർമ്മാതാവും നടനുമായ ദിനേശ് പണിക്കർ
മഞ്ജുവിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ശശിധരൻ
ആറാട്ടുപുഴയുടെ തിരക്കഥയിൽ ഒരുങ്ങിയ ചിത്രമാണ് കളിവീട്. ജയറാമും മഞ്ജു വാര്യരും ആണ്
ചിത്രത്തിൽ നായിക നായകന്മാർ ആയി എത്തിയത്. ചിത്രത്തിന്റെ കഥ കേട്ടപ്പോൾ തന്നെ ജയറാം
ഒരുപാട് താമസിക്കാതെ ചിത്രത്തിന് ഓക്കേ പറയുകയായിരുന്നു. സ്ഥിരം കാണുന്ന നായികമാർ ആരും
വേണ്ട എന്ന് തീരുമാനിക്കുയായിരുന്നു. ആദ്യം ജയശ്രീയെ ആയിരുന്നു ചിത്രത്തിൽ നായികയായി
പരിഗണിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/01/manju-warrier2.jpg?
resize=621%2C351&ssl=1)

എന്നാൽ പിന്നീട് അത് മഞ്ജു വാര്യരിലേക്ക് എത്തുകയായിരുന്നു. ആ സമയത്ത് മഞ്ജു ഒരു സിനിമ
ചെയ്തു നിൽക്കുകയായിരുന്നു. മഞ്ജുവിന്റെ രണ്ടാമത്തെ ചിത്രമാണ് കളിവീട്. ആ ചിത്രത്തിൽ
അഭിനയിക്കാൻ വേണ്ടി മഞ്ജു ആവശ്യപ്പെട്ടത് ഒരു ലക്ഷം രൂപയാണ്. അത് കൊടുക്കുകയും ചെയ്തു.
മഞ്ജു നല്ല ഒരു നടിയാണെന്ന് ആ ചിത്രത്തിന്റെ ഷൂട്ടിങ്ങിൽ തന്നെ മനസ്സിലായിരുന്നു. മഞ്ജു
ചിത്രത്തിന് വേണ്ടി നന്നായി തന്നെ സഹകരിച്ചിരുന്നു. അത് കൊണ്ട് തന്നെ ഷൂട്ടിങ്ങും വളരെ
പെട്ടന്ന് തീർക്കാൻ കഴിഞ്ഞു എന്നുമാണ് ദിനേശ് പണിക്കർ പറയുന്നത്.
