# ഗുരു ഗോവിന്ദ് സംവിധാനത്തിൽ ഒരുങ്ങിയ ‘1098’ഗംഭീരപ്രേഷക പ്രതികരണവുമായി മുന്നേറുന്നു

- Link: https://ml.b4blaze.com/film-news/directed-by-guru-govind-1098-is-progressing-with-great-response
- Published: 2025-01-20T10:28:36+05:30
- Author: Suji

സന്തോഷ് കീഴാറ്റൂർ, അഡ്വക്കേറ്റ് ഷുക്കൂർ, ഡോ. മോനിഷ വാര്യർ എന്നിവർ സുപ്രധാന വേഷങ്ങളിലെത്തിയ
ഗുരു ​ഗോവിന്ദ് ചിത്രം ‘1098’ (ടെൻ നൈൻ എയിറ്റ്) ഇപ്പോൾ പ്രേക്ഷകശ്രദ്ധ നേടി മുന്നേറുകയാണ്.
മെറ്റാമോർഫോസിസ് മൂവി ഹൗസിന്റെ ബാനറിൽ സി ജയചിത്ര നിർമ്മിച്ച ഈ ചിത്രത്തിന്റെ സംവിധാനത്തിന്
പുറമെ കഥ, തിരക്കഥ, സംഭാഷണം എന്നിവയും ഗുരു ​ഗോവിന്ദാണ് നിർവഹിച്ചത്. സമകാലിക പ്രസക്തിയുള്ള
ഒരു വിഷയത്തെ ആസ്പതമാക്കി ഒരുക്കിയ ചിത്രം വളരെ പക്വതയോടെ സംവിധായകൻ കൈകാര്യം ചെയ്തിട്ടുണ്ട്.

![](https://i0.wp.com/images.b4blaze.com/2025/01/t1-768x1024.jpeg?resize=696%2C928&
ssl=1)

താവോരം ​ഗവ ​ഹയർസെക്കൻഡറി സ്കൂളിൽ പഠിക്കുന്ന നബേന്ദു ദാസ് എന്ന ബം​ഗാളി-മലയാളി വിദ്യാർത്ഥിയെ
വ്യക്തമായ കാരണമില്ലാതെ സ്കൂളിൽ നിന്നും പുറത്താക്കുന്നു.എന്നാൽ സ്കൂളിലെ മറ്റൊരു വിദ്യാർത്ഥി
ഇക്കാര്യം ചൈൽഡ് ഹെൽപ്‌ലൈനിൽ അറിയിക്കുന്നു. ആ പരാതിയുടെ അടിസ്ഥാനത്തിൽ അതികൃതർ സ്കൂളിൽ
അന്വേക്ഷണത്തിനെത്തുന്നതും തുടർന്ന് നടക്കുന്ന സംഭവഭഹുലമായ മൂഹൂർത്തങ്ങളുമാണ് ചിത്രത്തിന്റെ
പ്രമേയം. അതികം സുഹൃത്തുക്കളൊന്നുമില്ലാത്ത ഇൻട്രോവേർട്ടായ കുട്ടിയാണ് നബേന്ദു ദാസ്.

![](https://i0.wp.com/img-mm.manoramaonline.com/content/dam/mm/mo/district-news/
kannur/images/2025/1/18/kannur-film.jpg?ssl=1)

എന്നാൽ അവിചാരിതമായാണ്  അവനിലേക്ക് ദയ കടന്നു വന്നിടത്ത്   അവന്റെ ജീവിതത്തിൽ മാറ്റങ്ങൾ
സംഭവിക്കുന്നു. ആദ്യ പകുതി സംശയ ദൃഷ്ടിയോടെ പ്രേക്ഷകർ  വീക്ഷിക്കുമ്പോൾ രണ്ടാം പകുതിഅതിനുള്ള
ഉത്തരങ്ങൾ നൽകുന്നുണ്ട്. സന്തോഷ് കീഴാറ്റൂർ, അഡ്വക്കേറ്റ് ഷുക്കൂർ, ഡോ. മോനിഷ വാര്യർ
എന്നിവർ മികച്ച പ്രകടനം കാഴ്ചവെച്ച ചിത്രം ഫ്ലാഷ്ബാക്ക് സ്റ്റോറിയിലൂടെ ഒറ്റ ദിവസത്തെ
കഥയാണ് സംവദിക്കുന്നത്.

 

![](https://i0.wp.com/images.b4blaze.com/2025/01/t2-1024x512.jpeg?resize=696%2C348&
ssl=1)

 
