# “ലളിത ചേച്ചിയുടെ വിയോഗം ഒരുതരത്തില്‍ ആശ്വാസമാണ്”… സംവിധായകന്‍ ഫാസില്‍

- Link: https://ml.b4blaze.com/film-news/director-fazil-about-kpac-lalitha-death
- Published: 2022-02-23T13:18:44+05:30
- Author: Rahul

നാടക രംഗത്തിലൂടെ മലയാള സിനിമാ ലോകത്ത് ചുവടുറപ്പിച്ച അഭിനയ പ്രതിഭ കെ.പി.എ.സി ലളിത
ഈ ലോകത്തോട് വിട പറഞ്ഞിരിക്കുകയാണ്. കുടുംബാംഗങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ആരാധകര്‍ക്കും
സങ്കടം സഹിക്കാന്‍ കഴിയുന്നില്ല. താരത്തെ കുറിച്ച് ഓരോ വാക്കുകള്‍ പറയുമ്പോഴും സഹപ്രവര്‍ത്തകരായ
മലയാള സിനിമാ ലോകത്തെ സുഹൃത്തുക്കളുടെ ശബ്ദം ഇടറുകയാണ്. ഇപ്പോഴിതാ സംവിധായകന്‍ ഫാസില്‍
ലളിതയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്…

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/Fazil.--237x300.
jpeg?resize=938%2C1187&ssl=1)

ലളിത ചേച്ചിയുടെ വിയോഗം ഒരു തരത്തില്‍ ഒരു ആശ്വാസമാണെന്നാണ് അദ്ദേഹം പറയുന്നത്. കാരണം
ഇനിയും വേദന സഹിക്കേണ്ടല്ലോ എന്നും ഫാസില്‍ കൂട്ടിച്ചേര്‍ക്കുന്നു… അദ്ദേഹത്തിന്റെ 
വാക്കുകളിലേക്ക്…. ലളിത ചേച്ചിയുടെ ആരോഗ്യസ്ഥിതി വളരെ മോശമായിരുന്നു. ഡയാലിസിസ് ചെയ്യാന്‍
പറ്റില്ല. കരള്‍ മാറ്റി വയ്ക്കാന്‍ പറ്റുന്ന അവസ്ഥ ആയിരുന്നില്ല. ആളുകളെ അവര്‍ക്ക് 
തിരിച്ചറിയാന്‍ കഴിയുന്നുണ്ടായിരുന്നില്ല.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/KPAC_Lalitha_vkgob2afjjahj-
300x200.jpg?resize=911%2C607&ssl=1)

അതുകൊണ്ട് ഒരു വിധത്തില്‍ ഈ വിയോഗം ആശ്വാസകരമാണ്. അവര്‍ ഇനിയും വേദന സഹിക്കേണ്ടി വന്നില്ലല്ലോ!
അതുല്യയായ കലാകാരിയായിരുന്നു ലളിത ചേച്ചി. അത്യുജ്വലയായ കലാകാരി. എനിക്കുള്ള വ്യക്തിപരമായ
അഹങ്കാരം എന്താണെന്നു വച്ചാല്‍, എന്റെ തന്നെ ഏറ്റവും മികച്ച സിനിമയെന്നു കരുതുന്ന അനിയത്തിപ്രാവിലും
മണിച്ചിത്രത്താഴിലും അതുല്യമായ പ്രകടനമാണ് അവര്‍ കാഴ്ച വച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/kpac-lalitha-body2-
300x156.jpg?resize=829%2C431&ssl=1)

അവരുടെ വിയോഗം മലയാള സിനിമയ്ക്കു നഷ്ടമാണ്. പലരും മരിക്കുമ്പോള്‍ അവര്‍ക്കു പകരം വയ്ക്കാന്‍
ആരുമില്ലെന്ന് പറയുന്നത് ലളിത ചേച്ചിയുടെ കാര്യത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്.
ആ ആത്മാവിന് മോക്ഷം ലഭിക്കട്ടെ എന്നും അദ്ദേഹം പറയുന്നു…

 
