# മംഗലശേരി നീലകണ്ഠൻ ആയി എത്തേണ്ടത് മമ്മൂട്ടി എന്നാൽ വന്നുപെട്ടത് മോഹൻലാൽ, സംവിധായകൻ പറയുന്നു 

- Link: https://ml.b4blaze.com/film-news/director-haridas-about-in-devasuaram-movie-and-mammootty
- Published: 2023-05-24T10:50:18+05:30
- Author: Suji

മോഹൻലാലിൻറെ കരിയറിലെ തന്നെ നമ്പർ വൺ  ചിത്രമായിരുന്നു ദേവാസുരം, ചിത്രത്തിലെ നീല കണ്ഠൻ
എന്ന കഥാപാത്രത്തെ മോഹൻലാൽ അവിസ്‌മരണീയനായി ആണ് അഭിനയിച്ചിരിക്കുന്നത്, എന്നാൽ ഈ ചിത്രത്തിൽ
നീല കണ്ഠൻ  എന്ന കഥപാത്രത്തെ ചെയ്യാൻ വേണ്ടി തീരുമാനിച്ചത് മമ്മൂട്ടിയെ ആയിരുന്നു എന്ന്
ചിത്രത്തിന്റെ സംവിധായകൻ ഹരിദാസ് പറയുകയാണ്. അന്ന് മമ്മൂട്ടിക്ക് ദേവാസുരം എന്ന ചിത്രം
ചെയ്യാൻ കഴിയാതെ പോയതിനെ ഒരു കാരണം ഉണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/devasuram1.jpg?resize
=622%2C329&ssl=1)

അന്ന് മമ്മൂട്ടിയുടെ  മറ്റൊരു ക്ലാസിക്കൽ ചിത്രം ധ്രുവം ചെയ്യുന്ന സമയം, ആ ഒരു കാരണം
കൊണ്ട് ദേവാസുരം ചിത്രത്തിന്റെ കഥപോലും മമ്മൂട്ടിക്ക് കേൾക്കാൻ സമയം ഉണ്ടായില്ല.തിരക്കാണ്
എന്ന് അദ്ദേഹം പറയുകയും ചെയ്യ്തു , അതുകാരണം രഞ്ജിത്തും താനും ചെന്നൈയിൽ നിന്നും മടങ്ങേണ്ടി
വന്നു എന്നാണ് സംവിധായകൻ ഹരിദാസ് പറയുന്നത്,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/druvam1.jpg?resize
=967%2C532&ssl=1)

ദേവാസുരം പോലെ തന്നെ ഒരു ക്ലാസിക്കൽ ടച്ചു ഉള്ള ചിത്രം തന്നെയായിരുന്നു ദ്രുവം, ആ സിനിമയിലെ
മമ്മൂട്ടിക്ക് അഭിനയിക്കേണ്ടത് കൊണ്ട് ദേവാസുരം എന്ന ചിത്രത്തിന്റെ കഥ കേൾക്കാൻ പോലും
സമയം ഉണ്ടാകാതിരുന്നത്. പിന്നീടാണ് ദേവാസുരം എന്ന ചിത്രത്തിന്റെ നാഴിക കല്ല് ആയ മംഗലശേരി
നീല കണ്ഠൻ മോഹൻലാലിലേക്ക് എത്തപ്പെട്ടത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/druvam3.jpg?resize
=1280%2C720&ssl=1)
