# ജോഷിയുടെ വീട്ടിലെ മോഷണം!! പ്രതിയെയും മോഷ്ടിച്ച ആഭരണങ്ങളും കണ്ടെത്തി

- Link: https://ml.b4blaze.com/film-news/director-joshis-house-theft-arrest
- Published: 2024-04-21T11:25:52+05:30
- Author: Anu

സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ നടന്ന മോഷണം നടത്തിയ പ്രതി പിടിയില്‍. മുംബൈ സ്വദേശിയാണ്
പിടിയിലായത്. ഉഡുപ്പിയില്‍ നിന്നാണ് പ്രതി പിടിയിലായത്. പ്രതിയുടെ പക്കല്‍ നിന്നും 
മോഷ്ടിച്ച ആഭരണങ്ങളും സഞ്ചരിച്ച കാറും കണ്ടെത്തി. ജോഷിയുടെ കൊച്ചി പനംപള്ളി നഗറിലെ 
വീട്ടില്‍ നിന്നാണ് സ്വര്‍ണ്ണ, വജ്ര ആഭരണങ്ങളും പണവുമാണ് മോഷ്ടാവ് കവര്‍ന്നത്. ഏകദേശം
ഒരുകോടി രൂപ വരുന്ന വസ്തുക്കളാണ് കവര്‍ന്നത്.

ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയ്ക്ക് ശേഷമാണ് വീട്ടില്‍ മോഷണം നടന്നത്. പോലീസ് സംഘവും വിരലടയാള
വിദഗ്ധരും ഡോഗ് സ്‌ക്വാഡും വീട്ടിലെത്തി തെളിവുകള്‍ ശേഖരിച്ചിരുന്നു. വീട്ടുവളപ്പില്‍
സ്ഥാപിച്ചിട്ടുള്ള സിസിടിവിയില്‍ മോഷ്ടാവിന്റെ ദൃശ്യവും പതിഞ്ഞിരുന്നു. ആ ദൃശ്യങ്ങളില്‍
നിന്നാണ് പ്രതിയെ പിടികൂടിയത്.
  വീട്ടില്‍ ജോഷിയും കുടുംബവും ജോലിക്കാരുമുള്ളപ്പോഴാണ്
മോഷണവും നടന്നത്. വജ്ര നെക്ലേസ്, 10 വജ്രമോതിരങ്ങള്‍, 12 വജ്രം പതിച്ച കമ്മലുകള്‍, 
സ്ത്രീകള്‍ വിവാഹത്തിന് കൈയ്യിലണിയുന്ന സ്വര്‍ണത്തിന്റെ രണ്ട് വങ്കി, 10 സ്വര്‍ണമാലകള്‍,
10 വാച്ചുകള്‍ എന്നിവയാണ് നഷ്ടമായത്.

വീടിന്റെ അടുക്കളഭാഗത്തെ ജനല്‍വഴിയാണ് മോഷ്ടാവ് അകത്തേക്ക് കയറിയത്. ആ ജനലിന് അഴികളില്ലായിരുന്നു.
അതിലൂടെയാണ് മോഷ്ടാവ് അകത്ത് കയറിയത്. മോഷണ ശേഷം അടുക്കളവാതില്‍ തുറന്നാണ് പ്രതി പുറത്തേക്ക്
പോയത്.
  ജോലിക്കാര്‍ രാവിലെ ഉറക്കമെഴുന്നേറ്റപ്പോഴാണ് മോഷണ കാര്യം അറിയുന്നത്. അടുക്കളവാതിലും
ജനലും തുറന്നുകിടക്കുന്നത് കണ്ടപ്പോഴാണ് മോഷണം അറിഞ്ഞത്. മുകള്‍നിലയിലെ മുറിയിലെ ഷെല്‍ഫ്
കുത്തിത്തുറന്നതും കണ്ടെത്തി.
