# ചലച്ചിത്ര സംവിധായകന്‍ കെ.പി ശശി അന്തരിച്ചു

- Link: https://ml.b4blaze.com/film-news/director-k-p-sasi-passed-away
- Published: 2022-12-25T17:26:59+05:30
- Author: Gargi

സിനിമാ, ഡോക്യുമെന്ററി സംവിധായകനും കാര്‍ട്ടൂണിസ്റ്റുമായ കെ.പി ശശി അന്തരിച്ചു. 64 
വയസായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സാമൂഹികവും മാനസികവുമായ
അതിക്രമങ്ങള്‍ക്ക് ഇരയാവുന്ന മലയാളി സ്ത്രീ ജീവിതം വിഷയമാക്കിയ ‘ഇലയും മുള്ളും’ എന്ന
സിനിമയ്ക്ക് ദേശീയ അംഗീകാരം ലഭിച്ചിട്ടുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/kp-sasii.jpg?resize
=1599%2C1077&ssl=1)

കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപക നേതാവ് കെ. ദാമോദറിന്റെ മകനാണ്. റെസിസ്റ്റിംഗ് കോസ്റ്റല്‍
ഇന്‍വേഷന്‍, അമേരിക്ക അമേരിക്ക, ലിവിങ് ഇന്‍ ഫിയര്‍, ഡവലപ്‌മെന്റ് അറ്റ് ഗണ്‍പോയന്റ്
എന്നിവയാണ് ശ്രദ്ധേയങ്ങളായ മറ്റു ചിത്രങ്ങള്‍. 2013ല്‍ പുറത്തിറങ്ങിയ ഡോക്യുമെന്ററിയായ
ഫാബ്രിക്കേറ്റഡ് വലിയ ചര്‍ച്ചയായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/kp-sasi.jpg?resize
=483%2C728&ssl=1)

ജെ.എന്‍.യുവില്‍ വിദ്യാര്‍ത്ഥിയായിരിക്കെ എഴുപതുകളില്‍ കാര്‍ട്ടൂണിസ്റ്റായാണ് തുടക്കം.
മുബൈയിലെ ഫ്രീ പ്രസ്സ് ജേര്‍ണലില്‍ കാര്‍ട്ടൂണിസ്റ്റായി ജോലിചെയ്തിരുന്നു. വിബ്‌ജ്യോര്‍
ഫിലിം ഫെസ്റ്റിവലിന്റെ സ്ഥാപകരില്‍ ഒരാളാണ്.
