# മുരളി അന്ന് ചോദിക്കാതെ  പോയ ആ ലൊക്കേഷനെ മുരളി മുങ്ങിയ ലൊക്കേഷൻ എന്ന് പേര് വീണു! ആ സംഭവം എന്നിൽ ദേഷ്യവും, സങ്കടവുംഉണ്ടാക്കി;  കമൽ 

- Link: https://ml.b4blaze.com/film-news/director-kamal-about-murali
- Published: 2024-03-02T09:41:41+05:30
- Author: Suji

മലയാള സിനിമയിൽ ഹിറ്റുകൾ സമ്മാനിച്ച ഒരു സംവിധായകൻ ആണ് കമൽ, ഇപ്പോൾ താരം ചമ്പക്കുളം
തച്ചൻ എന്ന സിനിമയിൽ ഉണ്ടായ ഒരു സംഭവത്തെ കുറിച്ച് പറയുന്ന വാക്കുകളാണ് കൂടുതൽ ശ്രെദ്ധേയമാകുന്നത്,
ഈ ചിത്രം കുട്ടനാട്ടിലും അതിന്റെ പരിസരപ്രദേശങ്ങളിലുമാണ് ഷൂട്ട് ചെയ്യ്തത്, ഇതിന്റെ
ചിത്രീകരണ സമയത്ത് നല്ല മഴയും ഇടക്ക് ഉണ്ടാകാറുണ്ട്, അന്ന് മഴക്ക് കുറച്ചു ശമനം കിട്ടിയപ്പോൾ
വീണ്ടും ചിത്രീകരണം തുടങ്ങി, മുരളിയും നെടുമുടി വേണുവും തമ്മിലുള്ള ഫൈറ്റ് ആണ് എടുക്കുന്നത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/cham1.jpg?resize
=1080%2C485&ssl=1)

അത് ചെളിയിൽ ആയിരുന്നു ചിത്രീകരിച്ചത്, അതിന്റെ ചിത്രീകരണം കഴിഞ്ഞു ഒരു ലഞ്ച് ബ്രേക്ക്
പറഞ്ഞു, അപ്പോൾ മുരളിയും വേണുവും കൂടി പറഞ്ഞു ദേഹത്തു മുഴുവൻ ചെളിയാണ്, റൂമിൽപോയി ഒന്ന്
ഫ്രഷായി വരാമെന്ന്, കുറച്ചു കഴിഞ്ഞു വേണു കൊടുത്തുവിട്ട കുറിപ്പുമായി ശ്രീനിവാസൻ എന്റെ
അടുത്ത് വന്നു മുരളി മറ്റൊരു പടത്തിന്റെ ഡബ്ബിങ്ങിനായി ചെന്നയിലേക്ക് പോയ്, എന്ന്, 
എനിക്ക് ആ സമയത്തു ദേഷ്യവും സങ്കടവും ഉണ്ടാക്കി, ഒരു വാക്ക് പോലും ചോദിക്കാതെയാണ് മുരളി
അവിടെ നിന്നും പോയത്, ദേഷ്യപ്പെട്ട എന്നെ പിന്നെ മധു സാറും, വേണുവും, ശ്രീനിവാസനുമൊക്കെയാണ്
ഒന്ന് ഒക്കെ ആക്കി എടുത്തത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/kamal1-1.jpg?resize
=873%2C601&ssl=1)

രണ്ടു ദിവസം കഴിഞ്ഞുമുരളി സെറ്റിലെത്തി ഞാൻ അയാളെ നോക്കാത്തഭാവത്തിൽ നിന്നു, അത് ഞാൻ
രണ്ടു ദിവസം തുടർന്ന് , പിറ്റേദിവസം മുരളി എന്നോട് വന്നു മാപ്പ് പറഞ്ഞു, കെട്ടിപ്പിടിക്കുകയും
ഒക്കെ ചെയ്യ്തു, പിന്നെ ഞാൻ കുറച്ചു ദേഷ്യപ്പെട്ടിട്ട് മുരളിയോട് പഴയതുപോലെ പെരുമാറാൻ
തുടങ്ങി, എന്നാൽ എല്ലാവരും മുരളി മുങ്ങിയ സ്ഥലമെന്ന് അന്ന് മുതൽ ആ സെറ്റിനെ  അറിയപ്പെടാൻ
തുടങ്ങി, ആയിരപ്പറ സിനിമ ചെയ്യ്തതും ആ ലൊക്കേഷനിലാണ് അപ്പോളും ആ യൂണിറ്റിൽ ഉള്ളവർ പറഞ്ഞത്
മുരളി മുങ്ങിയ സ്ഥലമല്ലേ എന്നാണ് ചോദിച്ചത് കമൽ പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/ch1.jpg?resize=1078%
2C598&ssl=1)

 
