# കമല്‍ഹാസന്‍ അവതരിപ്പിക്കുന്ന മ്യൂസിക് വീഡിയോ, സംഗീതം ശ്രുതി ഹാസന്‍!! നായകനായി  ലോകേഷ് കനകരാജ്

- Link: https://ml.b4blaze.com/film-news/director-lokesh-kanagaraj-turns-actor-for-kamal
- Published: 2024-03-19T18:17:15+05:30
- Author: Anu

സൂപ്പര്‍ഹിറ്റുകളുടെ സംവിധായകന്‍ ലോകേഷ് കനകരാജ് ഇനി ക്യാമറയ്ക്ക് മുന്നിലേക്ക്. മ്യൂസിക്
വീഡിയോ ‘ഇനിമേലി’ലൂടെ നടനായിട്ടാണ് ലോകേഷ് എത്തുന്നത്. കമല്‍ഹാസന്‍ അവതരിപ്പിക്കുന്ന
വീഡിയോയ്ക്ക് സംഗീതം പകരുന്നത് ശ്രുതി ഹാസനാണ്.
  പാട്ടിന്റെ വരികള്‍ കമല്‍ഹാസനാണ് 
എഴുതിയിരിക്കുന്നത്. ദ്വാരകേഷ് പ്രഭാകറാണ് ഇനിമേലിന്റെ സംവിധാനം. ഛായാഗ്രാഹണം ഭുവന്‍
ഗൗഡയും. പ്രൊഡക്ഷന്‍ ഡിസൈന്‍ ശ്രീറാംഅയ്യങ്കാറാണ്. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍
ആണ് എക്‌സിലൂടെ ഇക്കാര്യം പങ്കുവെച്ചത്.  ‘വിക്രം’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്
ശേഷം ലോകേഷ് കനകരാജും രാജ്കമല്‍ ഫിലിംസും വീണ്ടും ഒന്നിക്കുകയാണ്. വിക്രം കമല്‍ഹാസന്റെ
കരിയറിലെ തന്നെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായിരുന്നു. ചിത്രത്തിന്റെ രണ്ടാം
ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ലിയോയാണ് ലോകേഷ് കനകരാജിന്റേതായി ഒടുവില്‍
റിലീസ് ചെയ്ത ചിത്രം.
