# ‘നാന്‍സി റാണി’ യുടെ സംവിധായകന്‍ മനു ജെയിംസ് അന്തരിച്ചു

- Link: https://ml.b4blaze.com/film-news/director-manu-james-passess-away
- Published: 2023-02-25T18:05:30+05:30
- Author: Gargi

സംവിധായകന്‍ മനു ജെയിംസ് അന്തരിച്ചു. 31 വയസായിരുന്നു. ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു.
അഹാന കൃഷ്ണ, ധ്രുവന്‍, അജു വര്‍ഗീസ്, ലാല്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ‘നാന്‍സി
റാണി’ എന്ന സിനിമ സംവിധാനം ചെയ്തത് മനുവാണ്. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍
നടക്കുന്നതിനിടയിലാണ് അന്ത്യം. നിര്‍മ്മാതാവ് ബാദുഷ ഉള്‍പ്പടെ സിനിമാ മേഖലയിലെ നിരവധിപ്പേര്‍
സമൂഹ മാധ്യമങ്ങളിലൂടെ അനുശോചനം അറിയിച്ചിട്ടുണ്ട്. ചിത്രം റിലീസ് ചെയ്യാന്‍ ദിവസങ്ങള്‍
മാത്രം ബാക്കി നില്‍ക്കവെയാണ് സംവിധായകന്റെ മരണമെന്ന് നാന്‍സി റാണിയുടെ നിര്‍മാതാവ്
ഫേസ്ബുക്കില്‍ കുറിച്ചു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/1e5c96591f5d037f9ad050d5641306946966bd2c8cf3921126d762e4a53e6f22.
webp?resize=360%2C540&ssl=1)

മനു കോട്ടയം കുറവിലങ്ങാട് സ്വദേശിയാണ്. നാളെ ഫെബ്രുവരി 26ന് കുറവിലങ്ങാട് മേജര്‍ ആര്‍ക്കി
എപ്പിസ്‌ക്കോപ്പല്‍ മര്‍ത്ത്മറിയം ആര്‍ച്ച്ഡീക്കന്‍ തീര്‍ഥാടന പളള്ളിയില്‍ മനുവിന്റെ
മൃതദേഹം സംസ്‌കരിക്കും. നയനയാണ് ഭാര്യ.
