# മുത്തുവേൽ പാണ്ഡ്യനെ സഹായിക്കാൻ ഈ തവണയും മാത്യൂസ് ഉണ്ടാകും! ‘ജയിലര്‍2’വിനു വേണ്ടി മോഹൻലാലിനെ സമീപിച്ചു സംവിധായകൻ നെൽസൺ

- Link: https://ml.b4blaze.com/film-news/director-nelson-approaches-mohanlal-for-jailer-2
- Published: 2025-05-07T16:52:33+05:30
- Author: Suji

ഒരു സമയത്ത് പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച സിനിമയാണ് ജയിലർ, ഈ ചിത്രം, തമിഴ്
സിനിമയെ തന്നെ ഞെട്ടിച്ച തിരിച്ചുവരവായിരുന്നു സംവിധായകന്‍ നെല്‍സന്റേത്. ചിത്രത്തിൽ
രജനികാന്തിനൊപ്പം കന്നഡ് സൂപ്പര്‍താരം ശിവ രാജ്കുമാറും , മലയാളികളുടെ സ്വന്തം മോഹന്‍ലാലും
ചിത്രത്തില്‍ അതിഥിവേഷത്തിലെത്തിയിരുന്നു. ഈയടുത്ത് ജയിലറിന് രണ്ടാം ഭാഗമുണ്ടാകുമെന്ന്
അണിയറപ്രവര്‍ത്തകര്‍ അറിയിക്കുകയും ചെയ്തു. ആദ്യ ഭാഗത്തിന് മുകളില്‍ നില്‍ക്കുന്നതാകും
ജയിലര്‍ 2വെന്ന് ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് വീഡിയോയിലൂടെ മനസിലാക്കിയിരുന്നു.

![](https://i0.wp.com/images.b4blaze.com/2025/05/jailor1.webp?resize=1200%2C900&
ssl=1)

ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അട്ടപ്പാടിയില്‍ നടക്കുന്ന
ഷെഡ്യൂളില്‍ രജിനികാന്ത് കഴിഞ്ഞദിവസം ജോയിന്‍ ചെയ്തിരുന്നു. ആദ്യ ഭാഗത്തെ താരങ്ങള്‍ക്കൊപ്പം
പുതിയ കഥാപാത്രങ്ങളും ജയിലറിലുണ്ടാകും. ഈ ചിത്രത്തിൽ ആദ്യഭാഗത്തില്‍ ആരാധകരെ ത്രസിപ്പിച്ച
കഥാപാത്രമായിരുന്നു മോഹന്‍ലാല്‍ അവതരിപ്പിച്ച മാത്യൂസ്. മുംബൈയിലെ അധോലോകത്തെ നിയന്ത്രിക്കുന്ന
മാത്യൂസ് എന്ന ഡോണ്‍ തിയേറ്ററുകളെ ഇളക്കിമറിച്ചിരുന്നു.ഇതിലെ വെറും രണ്ട് സീന്‍ കൊണ്ട്
വലിയ ഇംപാക്ട് ഉണ്ടാക്കാന്‍ മോഹന്‍ലാലിന് സാധിച്ചു.

![](https://i0.wp.com/images.b4blaze.com/2025/05/jailer.jpg?resize=600%2C338&ssl
=1)
