# റോഷാക്കിന്റെ ക്ലൈമാക്‌സിന് സംഭവിച്ചത്…! വെളിപ്പെടുത്തി സംവിധായകന്‍!!

- Link: https://ml.b4blaze.com/film-news/director-nisam-basheer-about-rorschach-climax
- Published: 2022-10-10T15:08:52+05:30
- Author: Sreekumar

സൂപ്പര്‍നാച്ചുറല്‍ ഘടകങ്ങള്‍ വെച്ചുകൊണ്ട് ഒരു പ്രതികാരത്തിന്റെ കഥ പറഞ്ഞ മമ്മൂട്ടി
ചിത്രം ആയിരുന്നു റോഷാക്ക്… മികച്ച തീയറ്റര്‍ അനുഭവം സമ്മാനിച്ച് സിനിമ അതിന്റെ വിജയക്കുതിപ്പ്
തുടരുകയാണ്. റോഷാക്ക് എന്ന ചിത്രത്തിലൂടെ മറ്റൊരു മമ്മൂക്കയെയാണ് നമ്മള്‍ക്ക് ലഭിച്ചത്
എന്നാണ് സിനിമയെ കുറിച്ച് ആരാധകര്‍ പറയുന്നത്. കെട്ട്യോളാണ് എന്റെ മാലാഖ എന്ന സിനിമയ്ക്ക്
ശേഷം നിസ്സാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രമാണ് റോഷാക്ക്.. മലയാള സിനിമയ്ക്ക് പുതിയൊരു
അവതരണരീതിയാണ് ഈ ചിത്രത്തിലൂടെ സംവിധായകന്‍ സമ്മാനിച്ചിരുന്നത്..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/rorschach-teaser-
1.jpg?resize=1280%2C720&ssl=1)

ഇപ്പോഴിതാ പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിയ ചിത്രത്തിന്റെ ക്ലൈമാക്‌സിനെ കുറിച്ച് സംവിധായകന്‍
പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സിനിമയുടെ ക്ലൈമാക്‌സ് പല തവണ മാറ്റിയെഴുതിയെന്നാണ്
സംവിധായകന്‍ പറഞ്ഞിരിക്കുന്നത്. ഒരു അഭിമുഖത്തില്‍ വെച്ചാണ് ഇതേ കുറിച്ച് അദ്ദേഹം തുറന്ന്
പറഞ്ഞത്. സമീര്‍ അബ്ദുള്‍ ആണ് റോഷാക്കിന്റെ കഥ എഴുതിയത്.. ഇപ്പോഴിതാ കഥയുടെ ലൈന്‍ വെച്ച്
ഒരു വര്‍ഷത്തില്‍ അധികം സമയം എടുത്ത് വര്‍ക്ക് ചെയ്തിരുന്നു..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/rorschachh.jpg?resize
=1280%2C720&ssl=1)

എന്നാണ് സംവിധായകന്‍ പറയുന്നത്. അതിന് ശേഷം ക്ലൈമാക്‌സ് മാറ്റി എഴുതിയതിനെ കുറിച്ചും
അദ്ദേഹം തുറന്ന് പറയുന്നു. റോഷാക്കിന്റെ തിരക്കഥയില്‍ തന്നെ നാല്‍പ്പതില്‍ അധികം ഡ്രാഫ്റ്റുകള്‍
തയ്യാറാക്കിയിരുന്നു.. അങ്ങനെ ഒരുപാട് സമയം എടുത്ത് വര്‍ക്ക് ചെയ്തിരുന്നു.. പതിനാറ്
ക്ലൈമാക്‌സുകളാണ് ഈ സിനിമയ്ക്ക് വേണ്ടി എഴുതി നോക്കിയത്.. അങ്ങനെ പലതവണ മാറ്റിയെഴുതി
എന്നാണ്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/Rorschach-movie.
jpg?resize=696%2C392&ssl=1)

സംവിധായകന്‍ അഭിമുഖത്തില്‍ പറഞ്ഞത്. ഒരുപാട് റീ വര്‍ക്ക് ചെയ്തതുകൊണ്ട് തന്നെ ഈ സിനിമയുടെ
സാധ്യതകള്‍ എന്തെല്ലാമാണെന്ന് കൃത്യമായി പരിശോധിച്ചിരുന്നു എന്നും.. സംവിധായകന്‍ പറയുന്നു..
കഥ പറയാന്‍ ചെന്ന്.. ആദ്യ സിറ്റിംഗില്‍ തന്നെ മമ്മൂക്ക റോഷാക്കിന് ഓക്കെ പറഞ്ഞിരുന്നു
എന്നും അദ്ദേഹം അനുഭവം പങ്കുവെയ്ക്കുന്നു.
