# ഡബ്ബിംഗിന് വിളിച്ചാൽ വരില്ല, വിളിച്ചാൽ ഫോൺ എടുക്കില്ല; സൗബിനെതിരെ ആരോപണങ്ങളുമായി ഒമർ ലുലു!!

- Link: https://ml.b4blaze.com/film-news/director-omar-lulu-against-actor-soubin-shahir
- Published: 2023-05-13T12:05:51+05:30
- Author: Ajay

മലയാള സിനിമ മേഖലയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താരങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ
ദിവസങ്ങളെന്നു തന്നെ പറയാം ഏറ്റവും ഒടുവിൽ സൗബിൻ ഷാഹിറിനെതിരെ ആരോപണങ്ങളുമായി സംവിധായകൻ
ഒമർ ലുലു രംഗത്ത് എത്തിയിരിക്കുകയാണ്. ഡബ്ബിംഗിന് വിളിച്ചാൽ സൗബിൻ വരില്ലെന്നും ഫോൺ
വിളിച്ചാൽ എടുക്കാറില്ലെന്നാണ് ഒമർ ലുലു പറയുന്നത്.

 മലയാള സിനിമയിൽ ഇപ്പോൾ വരുന്ന പുതുമുഖങ്ങളാണ് പ്രശ്നം. എന്റെ സിനിമയിൽ സിദ്ദിക്ക,
ഇടവേള ബാബു ചേട്ടൻ, മുകേഷേട്ടൻ, ഉർവ്വശി ചേച്ചിയൊക്കെ അഭിനയിച്ചിട്ടുണ്ട്. ഇവരൊക്കെ
അവർ വരുന്ന സമയം നമ്മളുടെ അടുത്ത് പറയും. അതിന് അനുസരിച്ച് ഷൂട്ട് ചാർട്ട് ചെയ്യാം.
വരുന്ന വഴിക്കൊക്കെ ബ്ലോക്ക് ഒക്കെ ഉണ്ടായാൽ അത് പറയും. അതേ സമയം ഞാൻ കൂടുതലും പുതുമുഖങ്ങളെ
വച്ചാണ് സിനിമ ചെയ്തിട്ടുള്ളത്. പല ആളുകളും പറയുന്നത് കേട്ടിട്ടുണ്ട്, പല നടന്മാരും
ഫോൺ ചെയ്താൽ പോലും എടുക്കിറില്ലെന്ന്. ഹാപ്പി വെഡ്ഡിംഗിന്റെ സമയത്ത് സൗബിൻ ആയിട്ട് 
അങ്ങനെ ഒരു വിഷയം ഉണ്ടായിട്ടുണ്ടെന്നാണ് ഒമർ ലുലു പറയുന്നത്.

 ”ഡബ്ബിംഗിന് വിളിച്ചാൽ വരില്ലെന്നും. ഷൈൻ ടോം ചാക്കോ തന്നെ എനിക്ക് മെസേജ് അയച്ച്
ചോദിച്ചിട്ടുണ്ട്. പോപ്കോൺ എന്ന സിനിമ നടക്കുകയാണെന്നും സൗബിൻ വന്ന് ഡബ്ബ് ചെയ്തോയെന്ന്
ഷൈൻ എന്നോട് ചോദിച്ചിട്ടുണ്ട്. ഇത് ഇപ്പോൾ ഷൈൻ സമ്മതിക്കുമോ എന്നറിയില്ല” എന്നാണ് ഒമർ
ലുലു ഫിൽമീബീറ്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
