# നോമ്പ് എടുക്കരുതെന്ന് ഞാന്‍ പറഞ്ഞിട്ടില്ല..!! സൈബര്‍ ആക്രമണത്തില്‍ പൊറുതിമുട്ടി ഒമര്‍ലുലു..!!

- Link: https://ml.b4blaze.com/film-news/director-omar-lulu-facebook-post
- Published: 2022-04-05T11:18:42+05:30
- Author: Rahul

മലയാളി സിനിമാ പ്രേമികള്‍ക്ക് പ്രിയങ്കരനായ സംവിധായകനാണ് ഒമര്‍ലുലു. ഒരു സംവിധായകന്‍
എന്നതിലുപരി സമൂഹത്തില്‍ നടക്കുന്ന ചില കാര്യങ്ങളെ കുറിച്ചും അദ്ദേഹം തന്റെ നിലപാടുകള്‍
വ്യക്തമാക്കാറുണ്ട്. അങ്ങനെ പങ്കുവെച്ച ഒമര്‍ലുലുവിന്റെ പോസ്റ്റുകള്‍ വൈറലായി മാറാറുമുണ്ട്.
ഇപ്പോഴിതാ അദ്ദേഹത്തിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റാണ് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്.
നോമ്പ്കാലത്തെ മുന്‍നിര്‍ത്തി അദ്ദേഹം നടത്തിയ ഒരു പരാമര്‍ശത്തെ തുടര്‍ന്ന് അദ്ദേഹത്തിന്
കടുത്ത സൈബന്‍ ആക്രമണത്തിന് ഇരയാകേണ്ടി വന്നിരിക്കുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/omar-lulu-300x169.
jpg?resize=1158%2C652&ssl=1)

ഇപ്പോഴിതാ ഇതേച്ചൊല്ലി ഒരു പുതിയ പോസ്റ്റുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍. നോമ്പിനെ
കുറിച്ച് പറഞ്ഞപ്പോഴേക്കും ചിലരുടെ മുന്‍പില്‍ താന്‍ ഒരു വര്‍ഗ്ഗീയ വാദി ആയി എന്നാണ്
അദ്ദേഹം പറയുന്നത്. നോമ്പെടുക്കരുത് എന്ന് പറഞ്ഞിട്ടില്ലെന്നും ഹോട്ടല്‍ അടച്ചിടരുത്
എന്ന് മാത്രമേ പറഞ്ഞുള്ളൂവെന്നും ഒമര്‍ വ്യക്തമാക്കി. ഒമര്‍ലുലുവിന്റെ പുതിയ പോസ്റ്റിന്റെ
പൂര്‍ണരൂപം ഇങ്ങനെയാണ്… പിറന്ന് വീണ നാടിന് വേണ്ടി സംസാരിച്ചപ്പോള്‍ ഞാന്‍ വര്‍ഗ്ഗിയ
വാദിയായി.ഞാന്‍ നോമ്പ് എടുക്കരുത് എന്ന് നിങ്ങളോട് പറഞ്ഞോ നോമ്പ് എടുത്താലും ഹോട്ടല്‍
അടച്ചിടരുത് എന്നേ പറഞ്ഞുള്ളു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/OMAR-LULU-300x169.
jpg?resize=1159%2C653&ssl=1)

നോമ്പ് എടുത്തു ഹോട്ടല്‍തുറന്ന് ചിരിച്ച് കൊണ്ട് എല്ലാവര്‍ക്കും ഭക്ഷണം കൊടുത്ത് ശീലിക്കൂ.
ഹോട്ടല്‍ (കൂടുതല്‍ വഴിയാത്രക്കാര്‍ ആണ് വരുന്നത് പൈസ വാങ്ങി കൊണ്ട് ഭക്ഷണം കൊടുക്കുന്നു
എന്നാലും ഒരു സേവനമാണ്.നോമ്പ് കാരണം ഇഷ്ടപ്പെട്ട ഭക്ഷണം ഒന്നും കിട്ടാനില്ലെന്ന് ഒമര്‍
നേരത്തെ, തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/05/Omar-Lulu-300x300.
jpg?resize=1032%2C1032&ssl=1)

നോമ്പിന് രാത്രി 7മണി വരെ കട അടച്ചിടുന്ന മുസ്ലിം സഹോദരങ്ങള്‍ നിങ്ങളുടെ കടയ്ക്ക് പുറത്ത്‘
ഇവിടെ മുസ്ലിം വിശ്വാസികളെ ലക്ഷ്യം വെച്ചാണ് ഭക്ഷണം നല്‍കുന്നത്’ എന്ന് ഒരു ബോര്‍ഡ്
വെക്കുക എന്നും ഒമര്‍ കൂട്ടിച്ചേര്‍ത്തു. ഇതേത്തുടര്‍ന്ന്, രൂക്ഷമായ സൈബര്‍ ആക്രമണമാണ്
ഒമറിന് നേരിടേണ്ടി വന്നത്.
