# റാഫിയുടെ പിറന്നാള്‍ ആഘോഷിച്ച് ദിലീപ്..! ചിത്രങ്ങള്‍ വൈറല്‍!

- Link: https://ml.b4blaze.com/film-news/director-rafis-birthday-celebration-at-voice-of-sathyanathan-set
- Published: 2022-09-06T08:47:14+05:30
- Author: B4blaze News Desk

പ്രിയപ്പെട്ട സംവിധായകനും സുഹൃത്തുമായ റാഫി മെക്കാര്‍ട്ടിന്റെ
 ജന്മദിനം ആഘോഷിച്ച് 
നടന്‍ ദിലീപ്. മലയാള സിനിമയില്‍ ഒരുപിടി നല്ല സിനിമകളാണ് ഈ കൂട്ടുകെട്ടില്‍ പിറന്നിരിക്കുന്നത്.
ഇപ്പോഴിതാ വീണ്ടും വോയിസ് ഓഫ് സത്യനാഥന്‍ എന്ന ചിത്രത്തിലൂടെ റാഫിയും ദിലീപും ഒന്നിക്കുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/rafi-2.jpg?resize
=960%2C665&ssl=1)

വോയിസ് ഓഫ് സത്യനാഥന്റെ സെറ്റില്‍ വെച്ചാണ് റാഫിയുടെ പിറന്നാള്‍ ദിനം ദിലീപും മറ്റ്
അംഗങ്ങളും ആഘോഷമാക്കി മാറ്റിയത്. ഇതിന്റെ ചിത്രങ്ങളും ശ്രദ്ധ നേടുകയാണ്. നിര്‍മ്മാതാവും
പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ എന്‍. എം ബാദുഷയാണ് ആഘോഷത്തിന്റെ ഫോട്ടോകള്‍ പുറത്ത് 
വിട്ടത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/voice-of-sathyanathan-
2.jpg?resize=1280%2C720&ssl=1)

സെറ്റില്‍ വെച്ച് സത്യനാഥന്‍ ടീമിന്റെ വക റാഫിക്ക് ആശംസകള്‍ നേര്‍ന്നുള്ള കേക്ക് കട്ടിംഗും
നടന്നു. പ്രിയപ്പെട്ട സംവിധായകനെ കെട്ടിപ്പിടിച്ച് അദ്ദേഹത്തിന് മധുരം നല്‍കുന്ന ദിലീപിന്റെ
ഫോട്ടോകളും ശ്രദ്ധ നേടുകയാണ്. അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്ന് നിരവധിപ്പേരാണ് രംഗത്ത്
എത്തിയത്. ഒരുപാട് കാലങ്ങള്‍ക്ക് മുന്നേ പ്രഖ്യാപിച്ച സിനിമയാണ് വോയിസ് ഓഫ് സത്യനാഥന്‍.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/305212698_576676554248240_8889997906234367867_n.
jpg?resize=960%2C594&ssl=1)

പല കാരണങ്ങളാല്‍ ഷൂട്ടിംഗ് നിര്‍ത്തി വെയ്‌ക്കേണ്ടി വന്ന സിനിമ പിന്നീട് മുംബൈയില്‍
ആണ് ഷൂട്ടിംഗ് പുനരാരംഭിച്ചത്. ഒരു തീയറ്റര്‍ റിലീസ് ആയി തന്നെയാണ് ചിത്രം എത്തുക. 
ഓണത്തിന് സിനിമയുടെ ഏറ്റവും പുതിയ അപ്‌ഡേഷന്‍ പുറത്ത് വിടും എന്നാണ് വിവരം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/rafi-1.jpg?resize
=590%2C540&ssl=1)

കാലങ്ങള്‍ക്ക് ശേഷം ഒരു ദിലീപ് ചിത്രം തീയറ്ററില്‍ എത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍.
ചിത്രത്തില്‍ ബോളിവുഡ് നടന്‍ അനുപം ഖേറും.. ജോജു ജോര്‍ജും മറ്റ് പ്രധാന വേഷങ്ങളില്‍
എത്തുന്നു. വീണ നന്ദകുമാര്‍ ആണ് ചിത്രത്തില്‍ നായിക വേഷത്തില്‍ എത്തുന്നത്.
