# സ്ഥാനപ്പേര് മാറ്റി വിളിച്ചു, വേദിയിലേക്ക് കയറാന്‍ കൂട്ടാക്കാതെ രഞ്ജിത്ത്!! മാപ്പ് പറഞ്ഞ് അവതാരകന്‍

- Link: https://ml.b4blaze.com/film-news/director-ranjith-protest-against-wrong-designation
- Published: 2023-05-05T17:33:11+05:30
- Author: Anu

സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ സ്ഥാനപ്പേര് മാറ്റി വിളിച്ചതില്‍ ദേഷ്യപ്പെട്ട് വേദിയിലേക്ക്
കയറാതെ സംവിധായകന്‍ രഞ്ജിത്ത്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ എന്ന സ്ഥാന പേര് തെറ്റിപ്പറഞ്ഞതോടെയാണ്
സംവിധായകന്‍ വേദിയില്‍ കയറാന്‍ തയ്യാറാവാഞ്ഞത്.

ജനറല്‍ സെക്രട്ടറി ഓഫ് ഫെഫ്ക എന്ന് വിളിച്ചാണ് അവതാരകന്‍ രഞ്ജിത്തിനെ വേദിയിലേക്ക് 
സ്വാഗതം ചെയ്തത്. പക്ഷേ അബദ്ധം മനസ്സിലാക്കിയ അവതാരകന്‍ തിരുത്തി വിളിച്ചതും അക്കാദമി
ജനറല്‍ സെക്രട്ടറി എന്നായിരുന്നു. ഇതോടെയാണ് രഞ്ജിത്ത് വേദിയിലേക്ക് കയറി വരാതെ നിന്നത്.
ഒടുവില്‍ അവതാരകന്‍ മാപ്പ് പറഞ്ഞതോടെയാണ് അദ്ദേഹം വേദിയിലേക്ക് കയറാന്‍ തയ്യാറായത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/renjith-1-1024x536.
jpg?resize=1024%2C536&ssl=1)

വികെ പ്രകാശിന്റെ പുതിയ ചിത്രം ‘ലൈവ്’ സിനിമയുടെ ഓഡിയോ ലോഞ്ചിനിടയിലായിരുന്നു സംഭവം.
ജനറല്‍ സെക്രട്ടറി ഓഫ് ഫെഫ്ക എന്നാണ് അഭിസംബോധന ചെയ്തത്. അതോടെ വേദിയില്‍ ചിരിയായി.
തുടര്‍ന്ന് വേദിയിലേക്ക് വരില്ല എന്ന് കൈ കൊണ്ട് രഞ്ജിത്ത് ആംഗ്യം കാണിക്കുകയായിരുന്നു.

അതേസമയം, ‘പെട്ടെന്നുള്ള ടെന്‍ഷനില്‍ പറ്റിയതാണ്’ എന്ന് പറഞ്ഞ് അവതാരകന്‍ രഞ്ജിത്തിനോട്
അടുത്ത് വന്ന ക്ഷമ ചോദിച്ചു. അതോടെയാണ് അദ്ദേഹം വേദി പങ്കിടാന്‍ തയ്യാറായത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/renjith-2-1024x536.
jpg?resize=1024%2C536&ssl=1)

‘വല്ലപ്പോഴും പത്രം വായിക്കുന്നത് നല്ലതാണ്. എല്ലാം അറിഞ്ഞുവെന്ന ധാരണയില്‍ ഒരു ഇട്ടാവട്ട
സ്റ്റേജില്‍ നിന്ന് സംസാരിക്കുന്നതല്ല ലോകം, അതിനപ്പുറത്തുള്ള ആളുകളെ തിരിച്ചറിയാന്‍
ശ്രമിക്കണം. ചലച്ചിത്ര അക്കാദമി ജനറല്‍ സെക്രട്ടറി എന്ന് ആദ്യമായാണ് കേള്‍ക്കുകയാണ്.
ആ ചെറുപ്പക്കാരനെ കൊല്ലാതെ വിടുന്നു’, എന്നാണ് വേദിയില്‍ രഞ്ജിത്ത് പറഞ്ഞത്.
