# ആലിയ ഭട്ടിന്റെ ആ ആഗ്രഹം നടക്കില്ലെന്ന് സംവിധായകന്‍ തീര്‍ത്ത് പറഞ്ഞു..!!

- Link: https://ml.b4blaze.com/film-news/director-reject-alia-request-for-gangubhai-pre-show
- Published: 2021-12-25T19:36:23+05:30
- Author: Rahul

ബോളിവുഡില്‍ കോടികള്‍ പ്രതിഫലം വാങ്ങുന്ന വളരെയധികം തിരക്കുള്ള നടിമാരില്‍ ഒരാളാണ് 
ആലിയ ഭട്ട്. താരത്തിന്റെ കരിയര്‍ തന്നെ മാറ്റിമറിക്കാന്‍ പോകുന്ന പുതിയ സിനിമ ഗംഗുബായ്
കത്ത്യവാടി പ്രദര്‍ശനത്തിനായി അണിയറയില്‍ ഒരുങ്ങിയിരിക്കുകയാണ്. റിലീസിന് മുന്‍പേ തന്നെ
പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രം ആലിയയുടെ അഭിനയ ജീവിതത്തെ തന്നെ മാറ്റിമറിയ്ക്കും എന്നാണ്
പൊതുവെയുള്ള അഭിപ്രായം. കോവിഡ് പ്രതിസന്ധിക്കിടെ റിലീസ് വൈകിയ ബോളിവുഡ് ചിത്രങ്ങളില്‍
ഒന്നാണ് സഞ്ജയ് ലീല ബന്‍സാലി ഒരുക്കുന്ന ഗംഗുബായ് കത്ത്യവാടി. ആലിയ ഭട്ട് നായികയാകുന്ന
ചിത്രത്തെ കുറിച്ച് ഏറെ പ്രതീക്ഷകളാണുള്ളത്. ചിത്രത്തിലെ ആലിയയുടെ ലുക്കും നേരത്തെ 
എത്തിയ ട്രെയ്ലറുമെല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/959985-aliabhatt-
gangubaikathiawadi-releasedate-300x169.jpg?resize=813%2C458&ssl=1)

ഇപ്പോഴിതാ ചിത്രത്തിന്റെ പ്രീ സ്‌ക്രീനിംഗിനെ കുറിച്ചുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്.
ഗംഗുബായ് റിലീസിന് മുമ്പ് തന്നെ തന്റെ കാമുകന്‍ രണ്‍ബീറിനെയും കുടുംബത്തെയും തന്റെ 
കുടുംബത്തെയും കാണിക്കാന്‍ ആലിയ ആഗ്രഹിച്ചിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
എന്നാല്‍ ആലിയയുടെ ഈ ആവശ്യം സംവിധായകന്‍ പാടേ എതിര്‍ത്തു എന്നാണ് അറിയാന്‍ കഴിയുന്നത്.
റിലീസിന് മുമ്പുള്ള പ്രീ സ്‌ക്രീനിംഗ് പരിപാടികളോട് താല്‍പര്യമില്ലാത്ത ആളാണ് സംവിധായകന്‍
ബന്‍സാലി. അദ്ദേഹത്തിന്റെ സിനിമകളൊന്നും അത്തരത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടില്ല എന്നതും
ശ്രദ്ധേയമായ കാര്യമാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/86029578-300x225.
jpg?resize=940%2C705&ssl=1)

ഇതുവരെ അഭിനയിച്ച സിനിമകളില്‍ നിന്ന് വളരെ വ്യത്യസ്തമായൊരു കഥാപാത്രത്തെ അവതരിപ്പിച്ച്
എത്തുന്നത് കൊണ്ട് ആ സിനിമ തന്റെ പ്രിയപ്പെട്ടവരെക്കൂടി റിലീസിന് മുന്‍പ് കാണിക്കണം
എന്ന ആലിയയുടെ ആഗ്രഹമാണ് സംവിധായകന്‍ തള്ളിയിരിക്കുന്നത്. ചതിയിലകപ്പെട്ട് കാമാത്തിപുരയില്‍
എത്തുകയും ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് 1960കളില്‍ കാമാത്തിപുരയെ അടക്കി
ഭരിക്കുകയും ചെയ്ത സ്ത്രീയാണ് ഗംഗുബായ് എന്ന കാഥാപാത്രം ആയാണ് ആലിയ സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്.

 

 
