# അന്നും ഇന്നും എന്റെ നായകന്‍ മമ്മൂക്ക മാത്രം..!! പരിശ്രമം വിജയം കണ്ടെന്ന് രതീന..!!

- Link: https://ml.b4blaze.com/film-news/director-retheena-about-mammootty
- Published: 2022-04-10T09:41:42+05:30
- Author: Rahul

ഭീഷ്മ പര്‍വ്വം എന്ന സിനിമയ്ക്ക് ശേഷം മമ്മൂട്ടി എന്ന മഹാപ്രതിഭയുടെ ഒരുപിടി സിനിമകളാണ്
അണിയറയില്‍ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നത്. പുഴു, നന്‍ പകല്‍ നേരത്ത് മയക്കം, 
സിബിഐ ദ ബ്രെയിന്‍ എന്നീ സിനിമകള്‍ക്കായി വളരെ ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
ഇതില്‍ നവാഗാതയായ രതീന സംവിധാനം ചെയ്യുന്ന പുഴു എന്ന ചിത്രത്തിന് പ്രത്യേകതകള്‍ ഏറെയാണ്.
സിനിമയില്‍ മമ്മൂട്ടിയുടെ നായികയായി എത്തുന്ന മലയാളി സിനിമാ പ്രേമികളുടെ

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/puzhu-movie-300x225.
jpg?resize=1152%2C864&ssl=1)

പ്രിയപ്പെട്ട നടി പാര്‍വ്വതി തിരുവോത്താണ്. ഈ സിനിമയെ കുറിച്ച് പാര്‍വ്വതിയും സംവിധായിക
രതീനയും പറഞ്ഞ ചില വാക്കുകള്‍ പ്രേക്ഷകരുടെ ആവേശം കൂട്ടിയിരുന്നു. അതായത് മമ്മൂക്ക 
എന്ന നടന്റെ അഭിനയ ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു സിനിമ ആയിരിക്കും പുഴു എന്നും
ഇതുവരെ കണ്ട മമ്മൂക്കയെ അല്ല ഈ സിനിമയില്‍ കാണാന്‍ പോകുന്നത് എന്നും താരം സൂചിപ്പിച്ചിരുന്നു.
അതോടെ ഈ സിനിമയ്ക്കായി വളരെ ആകാംക്ഷയോടുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/Ratheena-PT-300x300.
jpg?resize=1148%2C1148&ssl=1)

അപ്പോഴും എടുത്ത് പറയേണ്ട പേര് ഈ സിനിമയുടെ സംവിധായികയായ രതീനയെ കുറിച്ചാണ്. മമ്മൂക്കയുടെ
കട്ടഫാനായ ഈ സംവിധായികയ്ക്ക് ഇതില്‍പരം എന്ത് ഭാഗ്യമാണ് ലഭിക്കാനുള്ളത്. വളരെ ചെറുപ്പം
മുതല്‍ തന്നെ തന്റെ സിനിമയില്‍ നായകനായി മനസ്സില്‍ കണ്ടിരുന്നത് മമ്മൂക്കയെ മാത്രമാണ്
എന്നാണ് സംവിധായിക പറയുന്നത്. അതിപ്പോള്‍ സഫലമായിരിക്കുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/Ratheena-PT-1-247x300.
jpg?resize=1139%2C1383&ssl=1)

ഒരുപാട് പരിശ്രമങ്ങളിലൂടെയാണ് മമ്മൂട്ടിയുടെ അടുത്തേക്ക് എത്തിപ്പെട്ടത് എന്ന് താരം
പറയുന്നു. തന്റെ സുഹൃത്തുക്കള്‍ ആണ് അതിന് സഹായിച്ചത് എന്നും അവര്‍ പറയുന്നു. മമ്മൂട്ടിയെ
കാണാനായി മാത്രം അദ്ദേഹത്തിന്റെ സെറ്റുകളില്‍ ഒരുപാട് ചെന്നിട്ടുണ്ട്. മമ്മൂട്ടി കാണുന്നിടത്തൊക്കെ
വെറുതെ കറങ്ങി നടക്കുകയും അദ്ദേഹത്തിന് മെസേജുകള്‍ അയക്കുകയും ഒക്കെ ചെയ്യുമായിരുന്നു..
തന്റെ പരിശ്രമങ്ങളുടെ ഫലമാണ് മമ്മൂക്കയെ നായകനാക്കി ഒരുക്കിയ പുഴു എന്ന സിനിമ എന്നാണ്
രതീന പറയുന്നത്.
