# സംവിധായകന്‍ സിദ്ധിഖിന് ഹൃദയാഘാതം!! നിലഗുരുതരം

- Link: https://ml.b4blaze.com/film-news/director-sidhique-heart-attack
- Published: 2023-08-07T19:21:15+05:30
- Author: Anu

മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന്‍ സിദ്ധിഖിന് ഹൃദയാഘാതം. ഗുരുതരാവസ്ഥയിലാണ്
എന്നാണ് റിപ്പോര്‍ട്ടുകള്‍. കൊച്ചി അമൃത ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്.

ഏറെ കാലമായി ന്യൂമോണിയ ബാധയും കരള്‍ രോഗബാധയും മൂലം സിദ്ധിഖ് ചികിത്സയിലായിരുന്നു. 
ഈ അസുഖങ്ങള്‍ക്കിടെയാണ് താരത്തിന് ഇപ്പോള്‍ ഹൃദയാഘാതമുണ്ടായത്.  ചികിത്സയ്ക്കിടെയാണ്
ഇന്ന് മൂന്നുമണിയോടെ അപ്രതീക്ഷിതമായി ഹൃദയാഘാതം ഉണ്ടായത്. സിദ്ധിഖിന്റെ നില ഗുരുതരമാണ്.
നിലവില്‍ എഗ്മോ സപ്പോര്‍ട്ടിലാണ് അദ്ദേഹത്തിന്റെ ചികിത്സ എന്ന് ആശുപത്രി വൃത്തങ്ങള്‍
അറിയിച്ചു.
