# ആ ചിത്രത്തിലേക്ക്  നായിക ആക്കാൻ ശ്രുതിയെ തീരുമാനിച്ചു! എന്നാൽ നയൻ താരയെ  അഭിനയിപ്പിക്കേണ്ടി വന്നു;കാരണം പറഞ്ഞു സംവിധായകൻ 

- Link: https://ml.b4blaze.com/film-news/diretor-r-j-balaji-about-mukuthi-amman-movie
- Published: 2024-06-04T14:35:01+05:30
- Author: Suji

‘മൂക്കുത്തി അമ്മനി’ലേക്ക് താൻ നയൻതാരയെ ആയിരുന്നില്ല ശ്രുതി ഹാസനെ ആണ് തീരുമാനിച്ചത്,
എന്നാൽ  വിഘ്‌നേശ് ശിവൻ ഇടപെട്ടാണ് ആ തീരുമാനം മാറ്റിയത്  തുറന്നു പറഞ്ഞു  ചിത്രത്തിന്റെ
സംവിധായകൻ ആർ ജെ ബാലാജി,ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഈ കാര്യാ വെളിപ്പടുത്തിയത്.
സംവിധായകൻ ആർ ജെ ബാലാജി. സംവിധാനം ചെയ്യ്ത തമിഴ് ഹിറ്റ് ചിത്രമാണ് മൂക്കുത്തി അമ്മൻ

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/06/balaji1.jpg?resize
=608%2C442&ssl=1)

നയൻതാരയാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്. ദേവിയായാണ് ഈ സിനിമയിൽ താരം  അഭിനയിച്ചത്,
ആർജെ ബാലാജി തന്നെയായിരുന്നു മുക്കുത്തി അമ്മനിലെ നായകൻ,ശ്രുതി ഹാസൻ തന്റെ സുഹൃത്താണ്.
അവരെ   ഒരു ദിവസം ഫോൺ ചെയ്തു.  മൂക്കുത്തി അമ്മന്റെ  കഥ പറഞ്ഞു. അവർക്ക് ഇഷ്ടമായി. 
താൻ  ചെയ്യാമെന്ന് ശ്രുതി  പറഞ്ഞു.ആ സമയം  വിഘ്നേശ് ശിവൻ നയന്താരയോട് കഥ പറയുന്നോ എന്ന്
ചോദിച്ചു. കഥയുടെ വൺ ലൈൻ അറിയാം. മുഴുവൻ അറിയില്ല. എല്ലാവരോടും കഥ പറയുന്നു, തന്നോടും
പറയുന്നില്ലേയെന്ന് ചോദിച്ചു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/06/as1.jpg?resize=772%
2C582&ssl=1)

നയൻതാര കഥ കേട്ട് ഫസ്റ്റ് ഹാഫിനുള്ളിൽ ഓക്കെ പറഞ്ഞു. വലിയ ബഡ്ജറ്റുള്ള സിനിമയായതിനാൽ
നയൻതാര നന്നാകുമെന്ന് പ്രൊഡ്യൂസർമാരും പറഞ്ഞു. പക്ഷെ  ആറെട്ട് മാസത്തോളം ആ  പശ്ചാത്താപം
കാരണം ശ്രുതിയോട് സംസാരിച്ചില്ല. അതിന് ശേഷം സംസാരിച്ചപ്പോൾ ഇത് സാധാരണ കാര്യമല്ലേ,
ത്നിക്കിത് നിരവധി തവണ സംഭവിച്ചിട്ടുണ്ടെന്ന് ശ്രുതി ഹാസൻ  പറഞ്ഞെന്നും ആർജെ ബാലാജി
പറയുന്നു
