# ‘കാന്താര 2’ കേരളത്തിലെ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്നത് സംബന്ധിച്ച് തർക്കം, വിതരണക്കാരും തിയറ്റർ ഉടമകളും തമ്മിലാണ് തർക്കം

- Link: https://ml.b4blaze.com/film-news/dispute-over-screening-of-kanthara-2-in-theatres-in-kerala-dispute-between-distributors-and-theatre-owners
- Published: 2025-09-10T15:28:56+05:30
- Author: Swathi S

റിഷഭ് ഷെട്ടിയുടെ ഏറെ പ്രതീക്ഷകൾ നിറച്ച് കാത്തിരിക്കുന്ന ചിത്രമാണ് ‘കാന്താര 2’. എന്നാൽ
ചിത്രത്തിന്റെ വിതരണക്കാരും തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോയും തമ്മിലുള്ള നിലപാട് 
വ്യത്യാസങ്ങളാണ് റിലീസ് അനിശ്ചിതത്വത്തിലാക്കിയത്. ലോകമൊട്ടാകെ ഒക്ടോബർ 2-ന് ചിത്രം
പ്രദർശനത്തിനെത്താനിരിക്കെ, കേരളത്തിലെ അനിശ്ചിതത്വം സിനിമാപ്രേമികളെ നിരാശപ്പെടുത്തിയിരിക്കുകയാണ്.

![](https://i0.wp.com/images.b4blaze.com/2025/09/kanthara-2-movie.jpg?resize=1200%
2C628&ssl=1)

ഋഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വഹിച്ച് 2022-ല്‍ പുറത്തിറങ്ങിയ കാന്താര ബോക്സ്
ഓഫീസ് ഹിറ്റ് ചിത്രമായിരുന്നു. വിതരണക്കാർ നിലവിലെ കളക്ഷൻ വിഹിതത്തിന് പകരം വരുമാനത്തിന്റെ
55% ആവശ്യപ്പെട്ടതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്.

കേരളത്തിൽ പൃഥ്വിരാജ് പ്രൊഡക്ഷൻസാണ് ‘കാന്താര 2’ വിതരണം ചെയ്യുന്നത്. ഹിറ്റ് ചിത്രങ്ങളായ‘
കാന്താര’, ‘കെ.ജി.എഫ് ചാപ്റ്റർ 2’, ‘777 ചാർലി’, ‘സലാർ: പാർട്ട് 1’ തുടങ്ങിയ തെലുങ്ക്,
കന്നഡ, ഹിന്ദി ചിത്രങ്ങളെ കേരളത്തിലെത്തിച്ചത് പ്രിത്വിരാജ് പ്രൊഡക്ഷൻസ് തന്നെയാണ്.
