# വീണ്ടും അമ്മയാകാൻ ഒരുങ്ങി ദിവ്യ ഉണ്ണി, താരത്തിന്റെ വളക്കാപ്പ് ചിത്രങ്ങൾ കാണാം

- Link: https://ml.b4blaze.com/film-news/divya-unni-again-pregnant
- Published: 2019-12-05T12:27:59+05:30
- Author: Rahul

മലയാളത്തിന് ഏഴ് പ്രിയങ്കരിയായ നടിയാണ് ദിവ്യ ഉണ്ണി, ഒട്ടേറെ മികച്ച മലയാളം കഥാപാത്രങ്ങൾ
ചെയ്തിട്ടുണ്ട്, വിവാഹ ശേഷം ദിവ്യ ഉണ്ണി സിനിമയിൽ നിന്ന് മാറി നിൽക്കുകയാണ്. വീണ്ടും
അമ്മയാകാന്‍ ഒരുങ്ങുന്നതിന്റെ സന്തോഷം പങ്കുവച്ച്‌ നടി ദിവ്യാ ഉണ്ണി. വളകാപ്പ് ചടങ്ങിന്റെ
ചിത്രങ്ങള്‍ പങ്കുവച്ചാണ് സന്തോഷ വിവരം ദിവ്യ ആരാധകരെ അറിയിച്ചത്. അമ്മയ്ക്കും മകള്‍ക്കും
ഭര്‍ത്താവിനുമൊപ്പമുള്ള ചിത്രങ്ങള്‍ ദിവ്യ പങ്കുവെച്ചു. താരത്തിന് ആശംസകള്‍ നേര്‍ന്ന്
ആരാധകരും രംഗത്തെത്തി.

2018 ഫെബ്രുവരി മാസത്തിലായിരുന്നു ദിവ്യാ ഉണ്ണിയുടെ വിവാഹം. അരുണ്‍ കുമാറാണ് ഭര്‍ത്താവ്.
എന്‍ജിനീയറായ അരുണ്‍ അമേരിക്കയിലെ ഹൂസ്റ്റണിലാണ് താമസിക്കുന്നത്. ദിവ്യ അമേരിക്കയില്‍
നൃത്ത വിദ്യാലയം നടത്തുകയാണ്. തിരുവനന്തപുരം സ്വദേശിയാണ് അരുണ്‍. സിനിമയിൽ നിന്നും 
വിട്ടു നിന്നെങ്കിലും നൃത്തവുമായി മുന്നോട്ട്

![divya-unni's-valakappu](https://i0.wp.com/ml.b4blaze.com/wp-content/uploads/2019/
12/Screenshot_3-1.jpg?resize=559%2C394&ssl=1)

പോവുകയായിരുന്നു താരം, ഇടയ്ക്ക് വെച്ച അതിരപ്പള്ളി വെള്ള ചാട്ടത്തിന്റെ മനോഹാരിതയിൽ
ചിലങ്ക അണിഞ്ഞ ദിവ്യ ഉണ്ണീടെ ഫോട്ടോ വിരുത് ആയിരുന്നു,

നാടൻ സ്റ്റൈലിലായിരുന്നു വളകാപ്പ് ചടങ്ങിൽ ദിവ്യ പ്രത്യക്ഷപ്പെട്ടത്. കറുപ്പിൽ ഗോൾഡൻ
നിറത്തിലുളള മുത്ത് പതിപ്പിച്ച ബ്ലൗസു റോസിൽ ഗോൾഡൻ കസവുള്ള സാരിയായിരുന്നു ധരിച്ചിരുന്നത്.
വലിയ പൊട്ടും കൈനിറയെ കുപ്പി വളകൽ ധരിച്ച് നാടൻ ലുക്കിലായിരുന്നു ദിവ്യ ചടങ്ങിൽ എത്തിയത്.
നടിയുടെ വളയിടൽ ചടങ്ങിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.ഒരു കാലത്ത് മലയാള സിനിമയിലെ
സജീവ

![divya-unni's-valakappu](https://i0.wp.com/ml.b4blaze.com/wp-content/uploads/2019/
12/Screenshot_8.jpg?resize=462%2C473&ssl=1)

സാന്നിധ്യമായിരുന്നു ദിവ്യ . ശക്തമായ സ്ത്രീകഥപാത്രങ്ങളായിരുന്നു ദിവ്യ അവതരിപ്പിച്ചതിൽ
അധികവും. മമ്മൂട്ടി, ജയറാം, സുരേഷ് ഗോപി, മനോജ് കെ ജയൻ, മോഹൻലാൽ എന്നിങ്ങനെ മലയാളത്തിലെ
മുൻനിര നായകന്മാർക്കൊപ്പം നായികയായും സഹോദരിയായും തിളങ്ങാൻ ദിവ്യയ്ക്ക് സാധിച്ചിരുന്നു.
ചുരുക്കം സമയം കൊണ്ട് തന്നെ മോളിവുഡിൽ തന്റേതായ ഒരു ഇടം കണ്ടെത്താൻ നടിയ്ക്ക് ആയി.

വിവാഹത്തിനു ശേഷം സിനിമയിൽ നിന്ന് പൂർണ്ണമായും താരം വിട്ട് നിൽക്കുകയാണ് . നൃത്തവുമായി
മുന്നോട്ട് പോകുകയാണ്. അമേരിക്കയിൽ സ്വന്തമായി ഒരു നൃത്ത വിദ്യാലയം നടത്തുന്നുണ്ട്.
അഭിനയത്തിൽ നിന്ന് വിട്ട് നിൽക്കുകയാണെങ്കിലു സ്വദേശത്തും വിദേശത്തും നൃത്ത പരിപാടികളിൽ
താരം സജീവമാണ്. ഡാൻസ് പ്രോഗ്രാമിന്റെ വിഡിയോയും ചിത്രങ്ങളും താരം സമൂഹമാധ്യമങ്ങളിലും
മറ്റും പങ്കുവെയ്ക്കാറുണ്ട്.
