# കാത്തിരിപ്പിനൊടുവിൽ ദിവ്യ ഉണ്ണിയുടെ വീട്ടിലേക്ക് ആ കുഞ്ഞഥിതി എത്തി !!സന്തോഷം പങ്കുവെച്ച് താരം

- Link: https://ml.b4blaze.com/film-news/divya-unni-blessed-with-a-baby-girl
- Published: 2020-01-30T11:18:30+05:30
- Author: Rahul

മലയാളത്തിന് ഏഴ് പ്രിയങ്കരിയായ നടിയാണ് ദിവ്യ ഉണ്ണി, ഒട്ടേറെ മികച്ച മലയാളം കഥാപാത്രങ്ങൾ
ചെയ്തിട്ടുണ്ട്, വിവാഹ ശേഷം ദിവ്യ ഉണ്ണി സിനിമയിൽ നിന്ന് മാറി നിൽക്കുകയാണ്. ദിവ്യ 
ഉണ്ണി വീണ്ടു അമ്മയാകാൻ പോകുന്നു എന്ന വാർത്ത ദിവ്യ ഉണ്ണി തന്നെയാണ് സോഷ്യൽ മീഡിയയിൽ
പങ്കു വെച്ചത്, വളകാപ്പ് ചടങ്ങിന്റെ ചിത്രങ്ങള്‍ പങ്കുവച്ചാണ് സന്തോഷ വിവരം ദിവ്യ ആരാധകരെ
അറിയിച്ചത്. അമ്മയ്ക്കും മകള്‍ക്കും ഭര്‍ത്താവിനുമൊപ്പമുള്ള ചിത്രങ്ങള്‍ ദിവ്യ പങ്കുവെച്ചു.

താരത്തിന് ആശംസകള്‍ നേര്‍ന്ന് ആരാധകരും രംഗത്തെത്തി.ഇപ്പോഴിത തന്റെ ജീവിതത്തിലെ ഏറ്റവും
സന്തോഷകരമായ നിമിഷം പങ്കുവെയ്ക്കുകയാണ് താരം. ഈ കഴിഞ്ഞ ജനുവരി 14 ന് ദിവ്യയുടെ കുടുംബത്തിലേയ്ക്ക്
ഒരു കുഞ്ഞ് അതിഥി എത്തിയത് ഇപ്പോഴിത കുഞ്ഞിനെ പ്രേക്ഷകര്‍ക്കായി പരിചയപ്പെടുത്തുകയാണ്
താരം.

![divya-unni's-valakappu](https://i0.wp.com/ml.b4blaze.com/wp-content/uploads/2019/
12/Screenshot_3-1.jpg?resize=675%2C469&ssl=1)

താനൊരു കുഞ്ഞ് രാജകുമാരിയ്ക്ക് ജന്മം നല്‍കിയെന്നും, ഐശ്വര്യ എന്നാണ് കുഞ്ഞിന്റെ പേരെന്നും
ദിവ്യ ഫേസ്ബുക്കില്‍ കുറിച്ചു. ദിവ്യയുടെ മാറോട് ചേര്‍ന്ന് കിടക്കുന്ന കിടക്കുന്ന കുഞ്ഞിന്റെ
ചിത്രം പങ്കുവെച്ചുകൊണ്ടാണ് സന്തോഷ വാര്‍ത്ത പ്രേക്ഷകരുമായി പങ്കുവെച്ചത്. ചിത്രം പകര്‍ത്തിയിരിക്കുന്നത്
ഭര്‍ത്താവ് അരുണ്‍ കുമാറാണ്.

2018 ഫെബ്രുവരി മാസത്തിലായിരുന്നു ദിവ്യാ ഉണ്ണിയുടെ വിവാഹം. അരുണ്‍ കുമാറാണ് ഭര്‍ത്താവ്.
എന്‍ജിനീയറായ അരുണ്‍ അമേരിക്കയിലെ ഹൂസ്റ്റണിലാണ് താമസിക്കുന്നത്. ദിവ്യ അമേരിക്കയില്‍
നൃത്ത വിദ്യാലയം നടത്തുകയാണ്. തിരുവനന്തപുരം സ്വദേശിയാണ് അരുണ്‍. സിനിമയിൽ നിന്നും 
വിട്ടു നിന്നെങ്കിലും നൃത്തവുമായി മുന്നോട്ട്.

![divya unni blessed with a baby girl](https://i0.wp.com/ml.b4blaze.com/wp-content/
uploads/2020/01/divya-unni-blessed-with-a-baby-girl.jpg?resize=937%2C415&ssl=1)
