# ‘മനസ്സില്‍ പ്രായമാകാത്ത കുട്ടിയും മക്കളും’- വീഡിയോ പങ്കുവെച്ച് ദിവ്യ ഉണ്ണി

- Link: https://ml.b4blaze.com/film-news/divya-unni-instagram-video-viral
- Published: 2023-02-28T18:22:15+05:30
- Author: Gargi

ഒരുകാലത്ത് മലയാള സിനിമകളില്‍ സജീവമായിരുന്ന ദിവ്യ ഉണ്ണിയിപ്പോള്‍ അഭിനയരംഗത്തില്ലെങ്കിലും
വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. താരത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം
ആരാധകരേറ്റെടുക്കാറുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/divya-4.jpg?resize
=1280%2C720&ssl=1)

ഇപ്പോഴിതാ മക്കളായ മീനാക്ഷിയ്ക്കും ഐശ്വര്യയ്ക്കുമൊപ്പമുള്ള ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ്
ദിവ്യ ഉണ്ണി. മക്കള്‍ക്കൊപ്പമുള്ള കുഞ്ഞു സന്തോഷങ്ങള്‍ ആസ്വദിക്കുകയാണ് താരം. കുഞ്ഞനുജത്തിയ്ക്ക്
കാലില്‍ മെഹന്ദിയിട്ടു കൊടുക്കുകയാണ് ചേച്ചി മീനാക്ഷി. അതിനിടയില്‍ കുസൃതികള്‍ ഒപ്പിക്കുകയാണ്
ഐശ്വര്യയും അമ്മയും. ‘മനസ്സില്‍ പ്രായമാകാത്ത കുട്ടിയും മക്കളും’എന്നാണ് താരം വീഡിയോയ്ക്ക്
നല്‍കിയ തലക്കെട്ട്.

>  
> View this post on Instagram
>  
> [A post shared by Divyaa Unni (@divyaaunni)](https://www.instagram.com/reel/CpK5jcQAEpJ/?utm_source=ig_embed&utm_campaign=loading)

നിരവധി പേരാണ് താരത്തിന്റെ വീഡിയോയ്ക്ക് കമന്റുകളുമായെത്തിയത്. മക്കള്‍ക്കൊപ്പമുള്ള
ദിവ്യ ഉണ്ണിയുടെ ഈ വീഡിയോ സൂപ്പര്‍ ക്യൂട്ടാണെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.
2018 ഫെബ്രുവരിയിലായിരുന്നു ദിവ്യാ ഉണ്ണിയുടേയും എന്‍ജിനീയറായ അരുണിന്റേയും വിവാഹം.
2020 ജനുവരി 14നാണ് ഇവര്‍ക്ക് പെണ്‍കുഞ്ഞ് ജനിച്ചു. താനൊരു കുഞ്ഞ് രാജകുമാരിക്കു ജന്മം
നല്‍കിയെന്നും ഐശ്വര്യ എന്നാണ് കുട്ടിയുടെ പേരെന്നും ദിവ്യ ഉണ്ണി സമൂഹമാധ്യമത്തിലൂടെ
അറിയിച്ചത്. മീനാക്ഷിയും ഐശ്വര്യയും കൂടാതെ അര്‍ജുന്‍ എന്ന മകനുമുണ്ട് നടിയ്ക്ക്.
