# ഹൃദയത്തിൽ പതിഞ്ഞ നിമിഷവുമായി ദിവ്യ ഉണ്ണി ; അമ്മയുടെ കവിളിൽ മുത്തം വെച്ച് ഐശ്വര്യ

- Link: https://ml.b4blaze.com/film-news/divya-unni-latest-pictures
- Published: 2021-11-09T18:19:54+05:30
- Author: Rahul

തൊണ്ണൂറുകളിലെ മലയാള സിനിമയിലെ സ്ഥിര സാന്നിധ്യമായിരുന്നു ദിവ്യ ഉണ്ണി. ഒട്ടേറെ ഹിറ്റ്
ചലച്ചിത്രങ്ങളുടെ ഭാഗമായ ദിവ്യ ഉണ്ണി മലയാളത്തിലെ മുൻനിര നായകന്മാർക്കൊപ്പമെല്ലാം അഭിനയിച്ചിട്ടുണ്ട്.
വിവാഹത്തോടെ അഭിനയലോകത്ത് നിന്നും വിട്ട് നിന്നിരുന്ന താരം തന്റെ രണ്ടാം വിവാഹത്തോടെയാണ്
ആരാധകർക്കിടയിൽ വീണ്ടും ചർച്ചാവിഷയമായത്. കഴിഞ്ഞ ജനുവരിയിലാണ് താരത്തിന് ഒരു മകൾ കൂടി
ജനിച്ചത്. അഭിനയത്തിൽ സജീവമല്ലെങ്കിലും നൃത്തത്തിൽ സജീവമാണ് താരം. ഇന്നിപ്പോൾ ദീപാവലി
ആഘോഷത്തിന്റെ ഭാഗമായി താരം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുന്ന 
ചിത്രമാണ് വൈറലായിരിക്കുന്നത്. ഇളയ മകൾക്കൊപ്പമുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്.
പട്ടുസാരി അണിഞ്ഞ് മകളെ മടിയിൽ ഇരുത്തിയിരിക്കുന്നതായാണ് ചിത്രത്തിൽ കാണാൻ സാധിക്കുന്നത്.
മകൾ ദിവ്യയുടെ കവിളിൽ ഉമ്മ നൽകുന്നതും കാണാൻ സാധിക്കുന്നുണ്ട്. “എന്റെ ഹൃദയത്തിൽ പതിഞ്ഞ
നിമിഷങ്ങളെന്ന” ക്യാപ്ഷനോടെയായിരുന്നു ദിവ്യ ചിത്രം പോസ്റ്റ് ചെയ്തത്. ഒട്ടേറെ ലൈക്കുകളും
കമ്മന്റുകളുമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്
