# കലാഭവൻ മണിയെ പരസ്യമായി അപമാനിച്ചു, ദിവ്യ ഉണ്ണിക്ക് പിന്നീട് സംഭവിച്ചത്!

- Link: https://ml.b4blaze.com/film-news/divya-unni-old-film-news
- Published: 2021-01-20T10:34:49+05:30
- Author: Sreekumar

മലയാള സിനിമയിൽ ഒരു കാലഘട്ടത്ത് തിളങ്ങി നിന്നിരുന്ന താരമായിരുന്നു ദിവ്യ ഉണ്ണി, ബാലതാരമായി
എത്തി പെട്ടെന്ന് നടി എന്ന പദവി കൈവരിക്കുവാൻ ദിവ്യക്ക് കഴിഞ്ഞു. കല്യാണ സൗഗന്ധികം 
എന്ന സിനിമയിൽ കൂടിയാണ് ദിവ്യ ആദ്യമായി നടിയായി എത്തിയത്. പിന്നീട് നിരവധി അവസരങ്ങൾ
താരത്തെ തേടി എത്തി. വിവാഹ ശേഷം ദിവ്യ സിനിമയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു.
വിവാഹത്തോടെ അമേരിക്കയിൽ എത്തിയ ദിവ്യ പിന്നീട് സിനിമയിൽ മാറിയതിനു ശേഷം ഡാൻസുമായി 
തുടർന്ന് പോവുകയായിരുന്നു, സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ ദിവ്യ സജീവമാണ്.
കുട്ടിക്കാലം മുതലേ നൃത്തം അഭ്യസിച്ചിരുന്ന ദിവ്യ ഉണ്ണി നല്ലൊരു നര്‍ത്തകി കൂടിയാണെന്ന്
നേരത്തെ തന്നെ തെളിയിച്ചതാണ്.

സിനിമയിൽ സജീവമായി ഇരുന്ന സമയത്ത് ദിവ്യ ഉണ്ണിയുടെ ബന്ധപ്പെട്ട് ഉണ്ടായ ഒരു വിവാദം 
ആണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. നായികയായി എത്തിയ ആദ്യ ചിത്രത്തിൽ
തന്നെ വിവാദം സൃഷ്ട്ടിച്ച താരം കൂടിയാണ് ദിവ്യ ഉണ്ണി. വിനയൻ സംവിധാനം ചെയ്ത കല്യാണ 
സൗഗന്ധികം എന്ന ചിത്രത്തിൽ കൂടിയായിരുന്നു നായികയായി ദിവ്യ ഉണ്ണി തുടക്കം കുറിച്ചത്.
നായികയുടെ അമ്മാവന്റെ മകന്റെ വേഷത്തിൽ ആണ് മലയാളികളുടെ മണിമുത്ത് കലാഭവൻ മണി വേഷമിട്ടത്.
അതിൽ കലാഭവൻ മണിയുടെ കഥാപാത്രം മുറപെണ്ണിനൊപ്പം ഉള്ള ഒരു ഗാനരംഗം സ്വപ്നം കാണുന്ന രംഗം
ഉണ്ട്. എന്നാൽ ആ ഗാനരംഗത്തിൽ അഭിനയിക്കാൻ താരത്തിനോട് പറഞ്ഞപ്പോൾ ആ കറുമ്പനൊപ്പം അഭിനയിക്കാൻ
തനിക്ക് കഴിയില്ല എന്നായിരുന്നു ദിവ്യ ഉണ്ണി മറുപടി പറഞ്ഞത്.

അന്ന് ദിവ്യ ഉണ്ണി അങ്ങനെ പറഞ്ഞത് മാനസികമായി തനിക്ക് വലിയ സംഘർഷം ഉണ്ടാക്കിയെന്ന് 
പിന്നീട് ഒരിക്കൽ കലാഭവൻ മാണിയും തുറന്ന് പറഞ്ഞിരുന്നു. വിനയന്റെ മറ്റൊരു ചിത്രം കരുമാടി
കുട്ടനിലും ഇത് പോലെ സമാനമായ ഒരു സംഭവംഉണ്ടായിരുന്നു . ആദ്യം ചിത്രത്തിലേക്ക് നായികയായി
ദിവ്യ ഉണ്ണിയെ ആയിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ നായകൻ കലാഭവൻ മണിയാണെന്ന് അറിഞ്ഞപ്പോൾ
ദിവ്യ ഉണ്ണി ചിത്രത്തിൽ നിന്നും പിന്മാറിയിരുന്നു. ഭരതന്റെ അവസാന ചിത്രമായ ചുരത്തിൽ
മലയാളികളെ ഞെട്ടിപ്പിച്ചുകൊണ്ട് ഗ്ലാമറസ് വേഷത്തിൽ ആണ് ദിവായ എത്തിയത്. മലയാളത്തിൽ 
പതിയെ അവസരങ്ങൾ കുറഞ്ഞപ്പോൾ ദിവ്യ തമിഴിലേക്ക് ചേക്കേറി. അവിടെയും പിടിച്ചുനിൽക്കാൻ
വേണ്ടി ഗ്ലാമറസ് വേഷങ്ങളിൽ തന്നെയാണ് താരം എത്തിയത്. ദിവ്യ ഉണ്ണിയെ അത്തരം വേഷങ്ങളിൽ
കണ്ട മലയാളികൾ തീർത്തും ഞെട്ടിയെന്ന് തന്നെ പറയാം. മലയാളത്തിൽ അവസരം കുറഞ്ഞതോടെ തമിഴിൽ
പോയ ദിവ്യ അവിടെ മണിയേക്കാൾ നിറം കുറഞ്ഞ പാർത്ഥിപന്റെ കൂടെയും അഭിനയിച്ചു. ⌊divya-unni's-
valakappu⌉

ദിവ്യ ഉണ്ണി എന്ന നടിയുടെ അസ്തമയം ആണ് പിന്നീട് പ്രേക്ഷകർ കണ്ടത്. പിടിച്ചുനിൽക്കാൻ
വേണ്ടി ഗ്ലാമറസ് വേഷങ്ങളിൽ പോലും എത്തിയ ദിവ്യ പതിയെ സിനിമയിൽ നിന്ന് അപ്രത്യക്ഷം ആകുകയാണ്
പിന്നീട് ചെയ്തത്.
