# അന്ന് സമയത്ത് എല്ലാവരുടെയും മുഖത്ത് നല്ല ടെൻഷൻ ഞാൻ കണ്ടു, എന്നാൽ ഞാനും മഞ്ജുച്ചേച്ചിയും വളരെ കൂൾ ആയിരുന്നു

- Link: https://ml.b4blaze.com/film-news/divya-unni-says-about-manju-warrier
- Published: 2020-10-05T10:13:39+05:30
- Author: Rahul

മലയാളത്തിന്റെ  പ്രിയനായികമാർ ആണ് മഞ്ജുവാരിയറും  ഉണ്ണിയും, നൃത്തത്തിന്റെ ലോകത്ത് 
നിന്ന് അഭിനയത്തിലേക്ക് എത്തിച്ചേർന്നവർ ആണ് രണ്ടുപേരും, ആദ്യകാലങ്ങളിൽ ദിവ്യ ഉണ്ണി
സിനിമയിൽ വളരെ സജീവമായിരിക്കുന്നു, എന്നാൽ വിവാഹത്തോടെ താരം സിനിമയിൽ നിന്നും ഒഴിവായി
നിൽക്കുകയാണ്, ഇപ്പോൾ തന്റെ നൃത്തവിദ്യാലയുമായി മുന്നോട്ട് പോകുകയാണ് താരം, അടുത്ത 
കാലത്താണ് ദിവ്യ ഉണ്ണിക്ക് മകൾ ജനിച്ചത്, മകളുടെ വിശേഷങ്ങൾ പങ്കുവെച്ച് താരം ഇടക്ക്
എത്താറുണ്ട്. എന്നാല്‍ ഇപ്പോള്‍ . സിനിമയില്‍ തിളങ്ങി നിന്നിരുന്ന സമയത്തെ വിശേഷങ്ങളെക്കുറിച്ച്‌
തുറന്ന് പറഞ്ഞ് കൊണ്ട് എത്തിയിരിക്കുകയാണ് താരം, നടി മഞ്ജുവിനൊപ്പം അഭിനയിച്ചതിനെകുറിച്ചാണ്
താരം പറയുന്നത്.
  മഞ്ജുവും ദിവ്യ  ഉണ്ണിയും ഒരുമിച്ചഭിനയിച്ച ചിത്രമായിരുന്നു പ്രണയവര്‍ണങ്ങൾ.
ചിത്രത്തിൽ ഇരുവരും ഒരുപാട് സീനുകളും ഒരുപാട് രംഗങ്ങളും ഒന്നിച്ചായിരുന്നു. കൂടുതല്‍
സമയവും ഒരു ഹോസ്റ്റല്‍ മുറിയിലും പിന്നെ ഒരു കൈനറ്റിക്കിലുമായിരുന്നു സീന്‍സ്. ഷൂട്ടിംഗ്
ഒക്കെ കഴിഞ്ഞ് രണ്ടുപേരും രണ്ടുപേരും സ്കൂട്ടറിൽ കറങ്ങാൻ പോകുമായിരുന്നു.  ചിത്രത്തിലെ
ഒരു സീനിനെ കുറിച്ച് ദിവ്യ പറയുന്നത് ഇങ്ങനെ ആ ചിത്രത്തില്‍ ഞങ്ങള്‍ വഴക്കിടുന്ന ഒരു
സീനുണ്ട്. ഹോസ്റ്റല്‍ മുറിയില്‍ വച്ച്‌. സെറ്റില്‍ എല്ലാവരും ഭയങ്കര ഗൗരവത്തില്‍ ആയിരുന്നു.
പക്ഷേ ഞങ്ങള്‍ കൂളായിരുന്നു. സംവിധായകന്‍ പറയുന്നു, അത് ചെയ്യുന്നു. അത്രയും നല്ല സംവിധായകര്‍ക്കൊപ്പം
വര്‍ക്ക് ചെയ്യാന്‍ സാധിച്ചതും വലിയ ഭാഗ്യമാണ്. ഇപ്പോഴും ചേച്ചിയുമായുള്ള സൗഹൃദം ഞാന്‍
തുടരുന്നുണ്ട്. നാട്ടില്‍ വരുമ്ബോഴൊക്കെ കാണാറുണ്ട്. ഇപ്പോഴും സംസാരിക്കാറുണ്ട്. പക്ഷേ
എല്ലാവരുമായൊന്നും അത് നടക്കാറില്ല. ഇവിടെ ആരെങ്കിലും വന്നാല്‍ ഞാന്‍ കാണാതെയിരിക്കാറില്ല.
പണ്ടും അതിനുള്ള സാധ്യതകള്‍ കുറവായിരുന്നു. മഞ്ജുവിനെ കുറിച്ച് നേരത്തെയും ദിവ്യ ഉണ്ണി
വാചാലയായി എത്തിയിരുന്നു
