# മകള്‍ക്കൊപ്പം സന്തോഷവാര്‍ത്ത പങ്കുവെച്ച് ദിവ്യ ഉണ്ണി..! നല്ലൊരു തുടക്കമാകട്ടെ എന്ന് ആരാധകര്‍…!

- Link: https://ml.b4blaze.com/film-news/divya-unni-sharing-happy-news-with-her-daughter
- Published: 2022-04-29T10:36:22+05:30
- Author: Rahul

1987ല്‍ പുറത്തിറങ്ങിയ നീയെത്ര ധന്യ എന്ന സിനിമയിലൂടെ ബാലതാരമായി മലയാള സിനിമാ രംഗത്തേക്ക്
അരങ്ങേറ്റം കുറിച്ച നടിയാണ് ദിവ്യാ ഉണ്ണി.. മൂന്ന് സിനിമകളില്‍ ബാലതാരമായി അഭിനയിച്ച
ശേഷം 1996ല്‍ പുറത്തിറങ്ങിയ കല്യാണ സൗഗന്ധികം എന്ന സിനിമയിലൂടെയാണ് ദിവ്യ ഉണ്ണി നായികയായി
എത്തുന്നത്. പിന്നീടങ്ങോട്ട് ഒരുപാട് സിനിമകളില്‍ നായികയായി എത്തിയ താരം, മലയാളത്തിന്
പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.

![cropped-divya-unni.jpg](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/
03/cropped-divya-unni-225x300.jpg?resize=1156%2C1541&ssl=1)

ഒരു കാലത്ത് സിനിമാ രംഗത്ത് സജീവമായിരുന്ന താരം ഇപ്പോള്‍ അഭിനയ മേഖലയില്‍ നിന്ന് മാറി
നില്‍ക്കുകയാണ്. മാത്രമല്ല, കുടുംബത്തോടൊപ്പവും തന്റെ നൃത്തവിദ്യാലയത്തിലെ തിരക്കുകളുമായാണ്
ഇപ്പോള്‍ ദിവ്യ ഉണ്ണിയുടെ ജീവിതം മുന്നോട്ട് പോകുന്നത്. സിനിമാ രംഗത്ത് സജീവമല്ലെങ്കിലും
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ സജീവമായ താരത്തിന്റെ എല്ലാ വിശേഷങ്ങളും ആരാധകര്‍
അറിയാറുണ്ട്. തന്റെയും കുടുംബത്തിന്റേയും വിശേഷങ്ങള്‍ പങ്കുവെച്ച് ആരാധകര്‍ക്ക് മുന്നില്‍
എത്താറുള്ള ദിവ്യ ഉണ്ണിയുടെ മകളുടെ പുതിയ വിശേഷമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/divya-unni-1-259x300.
jpg?resize=1154%2C1337&ssl=1)

മകളുടെ വിദ്യാരംഭത്തിന്റെ വിശേഷങ്ങളാണ് നടി പങ്കുവെച്ചത്. കൊല്ലൂര്‍ മൂകാംബിക ഷേത്രത്തില്‍
വെച്ച് വിദ്യാരംഭം കുറിയ്ക്കുന്ന മകളുടെ ഫോട്ടോകളും താരം പങ്കുവെച്ചിട്ടുണ്ട്. ദിവ്യാ
ഉണ്ണിയുടെ ഇളയ മകള്‍ ഐശ്വര്യയുടെ വിദ്യാരംഭ ചടങ്ങുകളാണ് നടന്നത്. കുടുംബത്തോടെയാണ് 
ഇവര്‍ ചടങ്ങിന് എത്തിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/divya-unni-2-270x300.
jpg?resize=1150%2C1278&ssl=1)

ഇതിന് മുന്‍പും മകള്‍ക്കൊപ്പം ഫോട്ടോയും വീഡിയോകളുമായി ദിവ്യ ഉണ്ണി ആരാധകര്‍ക്ക് മുന്നില്‍
എത്തിയിട്ടുണ്ട്. ദിവ്യ ഉണ്ണിയുടെ രണ്ടാമത്തെ വിവാഹത്തിലുള്ള മകളാണ് ഐശ്വര്യ.. ആദ്യ
ഭര്‍ത്താവില്‍ രണ്ട് കുട്ടികളും താരത്തിനുണ്ട്. അര്‍ജുന്‍, മീനാക്ഷി എന്നാണ് അവരുടെ
പേരുകള്‍.

 

 
