# എറണാകുളത്ത് മകള്‍ക്കൊപ്പം ട്രെയിന്‍ യാത്ര ആസ്വദിച്ച് ദിവ്യ ഉണ്ണി!!!

- Link: https://ml.b4blaze.com/film-news/divya-unni-with-daughter-at-ernakulam
- Published: 2022-12-05T17:26:31+05:30
- Author: Anu

സിനിമയില്‍ സജീവമല്ലെങ്കിലും മലയാളിയ്ക്ക് ഇന്നും പ്രിയപ്പെട്ട താരമാണ് ദിവ്യ ഉണ്ണി. ഇപ്പോഴിതാ താരം ഇളയമകള്‍ക്കൊപ്പമുള്ള വീഡിയോയാണ് പങ്കുവച്ചിരിക്കുന്നത്. ഇളയ മകള്‍ ഐശ്വര്യക്കൊപ്പം എറണാകുളത്ത് ട്രെയിന്‍ യാത്ര ആസ്വദിക്കുന്ന വീഡിയോയാണ് താരം പങ്കുവച്ചത്. വിഡിയോ ഇന്‍സ്റ്റഗ്രാമിലാണ് താരം പങ്കുവെച്ചത്. മകള്‍ ഐശ്വര്യ ട്രെയിന്‍ യാത്ര ആസ്വദിക്കുന്നത് കാണാം. മകള്‍ ക്യൂട്ടാണെന്നൊക്കെയാണ് വിഡിയോയ്ക്ക് താഴെയുള്ള കമന്റുകള്‍. &#8216;നാട്ടിലെത്തിയോ&#8217; എന്നൊരാളുടെ കമന്റിന് എത്തിയെന്നും താരം മറുപടിയും നല്‍കിയിട്ടുണ്ട്. ക്യൂട്ട് വീഡിയോയിലൂടെ അമ്മയും മകളും സോഷ്യലിടതത് നിറയുകയാണ്. മുന്‍പും മകള്‍ക്കൊപ്പമുള്ള വീഡിയോകളും ഫോട്ടോകളും താരം പങ്കുവച്ചിരുന്നു 2018 ഫെബ്രുവരിയിലായിരുന്നു ദിവ്യാ ഉണ്ണിയുടേയും എന്‍ജിനീയറായ അരുണിന്റേയും വിവാഹം. 2020 ജനുവരി 14നാണ് ഇവര്‍ക്ക് പെണ്‍കുഞ്ഞ് ജനിച്ചു. താനൊരു കുഞ്ഞ് രാജകുമാരിക്ക് ജന്മം നല്‍കിയെന്നും ഐശ്വര്യ എന്നാണ് കുട്ടിയുടെ പേരെന്നും ദിവ്യ ഉണ്ണി സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. ദിവ്യാ ഉണ്ണിയുടെ രണ്ടാം വിവാഹമാണ് അരുണുമായുള്ളത്. 2017 ലായിരുന്നു ദിവ്യ അമേരിക്കന്‍ മലയാളിയുമായിട്ടുളള ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തുന്നത്. അര്‍ജുന്‍, മീനാക്ഷി എന്ന രണ്ടു മക്കളും ഈ ബന്ധത്തിലുണ്ട്. മക്കളെല്ലാവരും താരത്തിനോടൊപ്പം അമേരിക്കയിലാണ് താമസം. അമേരിക്കയില്‍ സ്വന്തമായി നൃത്തവിദ്യാലയം നടത്തുന്നുണ്ട് ദിവ്യ ഉണ്ണി. View this post on Instagram A post shared by Divyaa Unni (@divyaaunni)
