# സംവിധായകനുമായി ഒന്ന് സഹകരിക്കണം, അല്ലെങ്കിൽ ഇവിടെ തുടരാനാവില്ല’; ഓഫറുമായി വന്നവരെ കുറിച്ച് തുറന്ന് പറഞ്ഞ് ദിവ്യാങ്ക

- Link: https://ml.b4blaze.com/film-news/divyanka-opens-up-about-those-who-came-with-the-offer
- Published: 2024-07-01T20:33:08+05:30
- Author: B4blaze News Desk

‘നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും
താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ് നടത്തിയ ഒരു തുറന്ന് പറച്ചിലാണ്
സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. കരിയറിന്റെ തുടക്ക കാലത്ത് തനിക്ക് നേരിടേണ്ടി വന്ന
മോശം അനുഭങ്ങളെ കുറിച്ചായിരുന്നു ദിവ്യാങ്കയുടെ വെളിപ്പെടുത്തൽ. സാമ്പത്തികമായി മോശമായി
നിൽക്കുന്ന സമയത്തായിരുന്നു തനിക്ക് ഇത്തരത്തിലെ അനുഭവങ്ങൾ ഉണ്ടായതെന്ന് താരം പറയുന്നു.

 

കഴിവിൽ വിശ്വസിച്ചിരുന്നത് കൊണ്ട് ആ ഓഫർ തള്ളിക്കളയുകയായിരുന്നു. പുതുമുഖങ്ങളെ പലതരത്തിൽ
മുതലെടുക്കാൻ ആളുകൾ ശ്രമിക്കുന്നുണ്ടെന്നും തുടക്കത്തിൽ എല്ലാവർക്കും ഇത്തരത്തിലൊരു
അനുഭവം ഉണ്ടായിട്ടുണ്ടാവുമെന്നും ദിവ്യാങ്ക തുറന്നടിച്ചു. ”സാമ്പത്തികമായി ബുദ്ധിമുട്ടുള്ള
ഒരു കാലം തനിക്ക് ഉണ്ടായിരുന്നു. ആ സമയത്ത് തനിക്ക് ഒരു ഷോയിലേയ്ക്ക് ഓഫർ വന്നു. എന്നാൽ
സംവിധായകനോടൊപ്പം സമയം ചെലവഴിക്കണമെന്നും ഇതിലൂടെ വലിയൊരു ബ്രേക്ക് തനിക്ക് ലഭിക്കുമെന്നും
അവർ പറഞ്ഞു” ദിവ്യാങ്ക പറഞ്ഞു.

 

”മീടു വരുന്നതിന് മുൻപ് ആയിരുന്നു ഇത്തരത്തിൽ ഒരു ഓഫറുമായി തന്നെ സമീപിച്ചത്. ഈ മേഖലയിലെ
എല്ലാവരും ഇങ്ങനെയാണെന്ന് ഇത്തരക്കാർ പറഞ്ഞ് ബോധ്യപ്പെടുത്തും. കൂടാതെ പറഞ്ഞതിന് വഴങ്ങിയില്ലെങ്കിൽ
പിന്നെ ഇവിടെ തുടരാൻ കഴിയില്ലെന്നും പറയും. എന്നാൽ ഇതൊന്നും കരിയറിലെ ബാധിക്കില്ല. 
നിങ്ങൾ അത് ചെയ്‌തെങ്കിൽ അത് നിങ്ങളുടെ കരിയർ നശിപ്പിക്കുമായിരുന്നു. എന്നാൽ ഇതെല്ലാം
അസംബന്ധമാണെന്ന് തനിക്ക് അറിയാമായിരുന്നു. ഞാൻ എന്റെ കഴിവിനെ വിശ്വസിച്ചു. അതിന്റെ 
അടിസ്ഥാനത്തിൽ തനിക്ക് ജോലി കിട്ടി” – താരം കൂട്ടിച്ചേർത്തു.
