# എങ്ങനെ കരഞ്ഞുകൊണ്ട് ഉറങ്ങാമെന്നു പഠിച്ചു

- Link: https://ml.b4blaze.com/film-news/diya-about-boy-friend
- Published: 2023-08-17T18:01:54+05:30
- Author: Devika

നിരവധി ആരാധകരുള്ള താരകുടുംബം ആണ് നടൻ കൃഷ്ണകുമാറിന്റേത്. കൃഷ്ണകുമാറും ഭാര്യ സിന്ധുവും
നാല് പെൺമക്കളും അടങ്ങുന്നതാണ് താരത്തിന്റെ കുടുംബം. കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകൾ
ദിയ കൃഷ്ണൻ ഒഴികെ ബാക്കി എല്ലാവരും സിനിമയിൽ സജീവമാണ്. അടുത്തിടെ ആണ് വൺ എന്ന ചിത്രത്തിൽ
കൂടി താരത്തിന്റെ മൂന്നാമത്തെ മകൾ ആയ ഇഷാനി സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. മൂത്ത
മകൾ അഹാന ഇതിനോടകം തന്നെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടി കഴിഞ്ഞു. നിരവധി ചിത്രങ്ങളുടെ
ഭാഗമാകാൻ അഹാനയ്ക്ക് കഴിഞ്ഞു. എന്നാൽ ദിയ കൃഷ്ണൻ നൃത്തവും മറ്റുമായി തിരക്കിൽ ആണെങ്കിലും
അഭിനയത്തിലേക്ക് ഇത് വരെ ചുവടു വെച്ചിട്ടില്ല.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/12/Diya-Krishna.jpg?
resize=479%2C600&ssl=1)

ഇവരെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ സജീവമാണ്. അത് കൊണ്ട് തന്നെ ഇവർക്ക് ആരാധകരും ഏറെയാണ്.
സോഷ്യൽ മീഡിയയിൽ തന്റെ വിശേഷങ്ങൾ എല്ലാം ദിയ മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കാറുണ്ട്.
അവ എല്ലാം തന്നെ വളരെ വേഗം പ്രേഷകരുടെ ശ്രദ്ധ നേടാറുമുണ്ട്. ഇത്തരത്തിൽ ദിയ തന്റെ ബോയ്ഫ്രണ്ടിനൊപ്പമുള്ള
ചിത്രങ്ങൾ എല്ലാം സ്ഥിരമായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇരുവരും തമ്മിൽ പ്രണയത്തിൽ
ആണെന്നും ഇവർ തുറന്നു പറഞ്ഞിരുന്നു. എന്നാൽ അടുത്തിടെ ഇവർ പിരിഞ്ഞു എന്ന തരത്തിൽ ഉള്ള
ഗോസിപ്പുകളും പ്രചരിച്ചിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/12/Diya-Krishna-Images.
jpg?resize=480%2C598&ssl=1)

ഇത്തരത്തിൽ അടുത്തിടെ ദിയ കൃഷ്ണൻ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു പോസ്റ്റ് ആണ്
പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. നമുക് ജീവിതം ഒന്നേ ഉള്ളു എന്ന് കരുതി ഒരു ബോയ്
ഫ്രണ്ട് ഉണ്ടെങ്കിൽ അയാൾ പറയുന്നത് എല്ലാം കേട്ട് അയാൾക്കൊപ്പം ജീവിക്കേണ്ട കാര്യം 
ഇല്ലെന്നും അവനെക്കാൾ നല്ലൊരാളെ കിട്ടിയാൽ അവനൊപ്പം ജീവിക്കുന്നതിൽ ഒരു കുഴപ്പവും ഇല്ല
എന്നും ദിയ പറയുന്നു. തനിക് ഇത് വരെ കുറച്ച് ബോയ് ഫ്രണ്ട്സ് ഉണ്ടായിട്ടുണ്ട് എന്നും
തന്റെ ജീവിതം മുഴുവൻ നശിപ്പിച്ചിട്ടാണ് അവർ പോയത് എന്നും ചിരിച്ച് കളിച്ച് നടന്ന തന്നെ
എങ്ങനെ കരഞ്ഞുകൊണ്ട് ഉറങ്ങാം എന്ന് പാടിപ്പിച്ച് തന്നത് അവരാണ് എന്നും ദിയ പറയുന്നു.
